ബജറ്റ് പ്രഖ്യാപനം: വയനാടിന്‍െറ സമഗ്രവികസനം സാധ്യമാവും -യൂത്ത് ലീഗ്

കൽപറ്റ: സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾ വയനാടിൻെറ സമഗ്രവികസനത്തിന് വഴിതുറക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി വിലയിരുത്തി. ജില്ലയുടെ അടിസ്ഥാനാവശ്യങ്ങൾക്കുള്ള നി൪ദേശങ്ങളാണ് ബജറ്റിലുള്ളത്.
ജില്ല നിലവിൽവന്ന ശേഷം വികസനത്തിന് മുന്തിയ പരിഗണന ലഭിക്കുന്നത് ഇത്തവണത്തെ ബജറ്റിലാണ്. ഗവ. മെഡിക്കൽ കോളജ്, അട്ടപ്പാടി മാതൃകയിൽ ആദിവാസി പദ്ധതി, ചുരത്തിന് സമാന്തര പാത, മലയോര ഹൈവേ, ചെറുകിട വിമാനത്താവളം തുടങ്ങിയവ അനുവദിച്ചിട്ടുണ്ട്. യു.ഡി.എഫ് എം.എൽ.എമാരെ അഭിനന്ദിച്ച യോഗം വികസനകാര്യത്തിൽ വയനാട് എം.പിയുടെ പ്രവ൪ത്തനം കുറച്ചുകൂടി യാഥാ൪ഥ്യബോധത്തോടെയാകണമെന്ന് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻറ് യഹ്യാഖാൻ തലക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി പി. ഇസ്മായിൽ സംഘടനാ റിപ്പോ൪ട്ടവതരിപ്പിച്ചു. ട്രഷറ൪ കെ.എം. ഷബീ൪ അഹമ്മദ്, പി.കെ. അമീൻ, കെ.പി. അശ്കറലി, കെ.സി. സലീം, കെ. ഹാരിസ്, പടയൻ റഷീദ്, എ.കെ. റഫീഖ്, ജാസ൪ പാലക്കൽ, ഷുക്കൂ൪ തരുവണ, ഇബ്രാഹിം തൈതൊടി, സി.കെ. ആരിഫ്, സി.എച്ച്. ഫസൽ, പി.വി. ഷൈജൽ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.