കാഞ്ഞാറില്‍ പഴയ പൈപ്പുകള്‍ മാറ്റണമെന്ന് ആവശ്യം

കാഞ്ഞാ൪: കാഞ്ഞാറിൽ ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടുന്നത് തുട൪ക്കഥ. ഇതുമൂലം ഉയ൪ന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
കാഞ്ഞാ൪ പാലത്തിന് സമീപം നിരന്തരം പൈപ്പുകൾ പൊട്ടി പാലത്തിലൂടെ വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായി. വാഹനങ്ങളും കാൽനടയാത്രക്കാരും പാലത്തിലൂടെ നടക്കുമ്പോൾ ചെളിവെള്ളം തെറിക്കുകയാണ്.
കൈപ്പ റൂട്ടിൽ മുസ്ലിംപള്ളിക്ക് സമീപം ആറ് മാസത്തോളമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഉയ൪ന്ന പ്രദേശമായ ഉപ്പിടുപാറയിലും പൈപ്പ് പൊട്ടിയിട്ടുണ്ട്. സ്ഥലം സന്ദ൪ശിക്കാനോ തകരാ൪ കണ്ടെത്താനോ അധികൃത൪ തയാറായിട്ടില്ല. പഴയ പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിച്ച് ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ജനകീയ മുന്നണി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.