തൊടുപുഴ: പെൻഷൻ പ്രായം 56ആക്കിയ ബജറ്റ് പ്രഖ്യാപനത്തെ എതി൪ത്ത് ജില്ലയിൽ പ്രതിഷേധവും അനുകൂലിച്ച് ആഹ്ളാദപ്രകടനവും. സ൪ക്കാറിനെതിരെ യുവജന സംഘടനകൾ രംഗത്തിറങ്ങിയപ്പോൾ ധനമന്ത്രിക്ക് പിന്തുണയുമായി സ൪വീസ് സംഘടനകൾ രംഗത്തെത്തി.
സ൪ക്കാ൪ ജീവനക്കാരുടെ പെൻഷൻ പ്രായം വ൪ധിപ്പിച്ചതിൽ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അഭ്യസ്ഥ വിദ്യരായ 43 ലക്ഷം ചെറുപ്പക്കാ൪ തൊഴിൽ തേടി അലയുമ്പോഴാണ് കെ.എം. മാണി ബജറ്റിലൂടെ പെൻഷൻ പ്രായം ഉയ൪ത്തിയത്. ഈ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് നേതൃത്വത്തിൽ ജില്ലയിൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് ജില്ലാ പ്രസിഡൻറ് വി.ആ൪. പ്രമോദ്,സെക്രട്ടറി പ്രിൻസ് മാത്യു എന്നിവ൪ അറിയിച്ചു.
അതേമസയം പെൻഷൻ പ്രായം 56 ആക്കി നിജപ്പെടുത്താനുള്ള തീരുമാനത്തിലൂടെ യു.ഡി.എഫ് ഗവ. ജീവനക്കാരോട് നീതി പുല൪ത്തിയെന്ന് ജി.എസ്.ടി.യു ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
വിരമിക്കൽ ഏകീകരണം എന്ന തട്ടിപ്പിലൂടെ ഒരുവിഭാഗം ജീവനക്കാരുടെ മാത്രം പെൻഷൻ പ്രായം 56ആക്കി ഉയ൪ത്തിയ എൽ.ഡി.എഫ് സ൪ക്കാറിൻെറ നടപടിയാണ് ഇതിലൂടെ തിരുത്തിയത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും പെൻഷൻ പ്രായം 58 ഉം അതിന് മുകളിലുമായിരിക്കെ ആയു൪ദൈ൪ഘ്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 55ആയി നിലനി൪ത്തിയത് അനീതിയാണ്. ഈ തെറ്റ് തിരുത്താൻ യു.ഡി.എഫ് സ൪ക്കാ൪ കാണിച്ച ആ൪ജവത്തെ ജീവനക്കാ൪ ഒന്നടങ്കം സ്വാഗതം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി വി.എം. ഫിലിപ്പച്ചൻ പറഞ്ഞു.
പെൻഷൻ പ്രായം വ൪ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സമരരംഗത്ത് വന്നിട്ടുള്ള യുവജന സംഘടനകൾ യാഥാ൪ഥ്യം തിരിച്ചറിഞ്ഞ് പിന്മാറണമെന്ന് ജില്ലാ കമ്മിറ്റി അഭ്യ൪ഥിച്ചു.
ഇടുക്കി: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായം 56 ആക്കാൻ തയാറായ ഉമ്മൻചാണ്ടി സ൪ക്കാറിനെ എംപ്ളോയീസ് കോ ഓഡിനേഷൻ കൗൺസിൽ അഭിനന്ദിച്ചു.
എം.ഡി. അ൪ജുനൻ ഉദ്ഘാടനം ചെയ്തു. ചെയ൪മാൻ പി.എസ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സിബി ജെ.അടപ്പൂ൪, പി.എം. മത്തായി, റോയി, ടി.യു. ഫ്രാൻസിസ്, കെ.ഇ. കാസിം, സണ്ണി മാത്യു, ടി.വി. സക്കറിയ, എ.വൈ. എൽദോ, വി.ഇ. അബ്ബാസ്, രാജേഷ് ബേബി, പി.എം. ഫ്രാൻസിസ്, പി.കെ. യൂനസ് എന്നിവ൪ സംസാരിച്ചു.
തൊടുപുഴ: സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം 56 ആയി വ൪ധിപ്പിച്ച ഉമ്മൻചാണ്ടി സ൪ക്കാറിന് അഭിവാദ്യമ൪പ്പിച്ച് എൻ.ജി.ഒ അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിൽ ആഹ്ളാദപ്രകടനം നടത്തി.
തൊടുപുഴയിൽ നടന്ന പ്രകടനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് രാജേഷ് ബേബി അധ്യക്ഷത വഹിച്ചു. വി.ഇ. അബ്ബാസ്, വിൻസൻറ് തോമസ്, കെ.വി. ഫ്രാൻസിസ്, സി.എസ്. ഷെമീ൪, യു.എം. ഷാജി, പി.എൻ. സജീവൻ, ജോസ് ജേക്കബ് തുടങ്ങിയവ൪ നേതൃത്വം നൽകി.
പൈനാവിൽ നടന്ന പ്രകടനം സംസ്ഥാന സെക്രട്ടറി എം.ഡി. അ൪ജുനൻ ഉദ്ഘാടനം ചെയ്തു. കട്ടപ്പനയിൽ ജില്ലാ പ്രസിഡൻറ് കെ.എ. മാത്യു, പീരുമേട്ടിൽ ജില്ലാ ട്രഷറ൪ എം. ഉദയസൂര്യൻ, ദേവികുളത്ത് ബ്രാഞ്ച് പ്രസിഡൻറ് പി.ജെ. റോയി എന്നിവ൪ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.