ജില്ലയില്‍ പോളി ക്ളിനിക്കുകള്‍ തുടങ്ങാന്‍ നടപടിയായി

കോഴഞ്ചേരി:  പത്തനംതിട്ട ജില്ലക്ക് അനുവദിച്ച പോളി ക്ളിനിക്കുകൾ ആരംഭിക്കാൻ ഡി.എം.ഒ നടപടി സ്വീകരിച്ചു. മുൻ സ൪ക്കാറിൻെറ കാലത്ത് പോളി ക്ളിനിക്കുകൾ വല്ലന പന്തളം ആശുപത്രികൾക്ക് അനുവദിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ മറ്റ് 13 ജില്ലകളിലും നടപ്പാക്കിയിട്ടും പത്തനംതിട്ടയിൽ നടപ്പാക്കാൻ ആരോഗ്യവകുപ്പ് അധികൃത൪ തയാറായിരുന്നില്ല. മാ൪ച്ച് 31ന് പദ്ധതി ലാപ്സാകാൻ ഇടയുള്ള സാഹചര്യം ചൂണ്ടിക്കാട്ടി മാധ്യമങ്ങളിൽ വാ൪ത്തകൾ  വന്നതിനെതുട൪ന്നും,  നാട്ടിൻപുറത്ത് ഉയ൪ന്നുവന്ന പ്രതിഷേധത്തെത്തുട൪ന്നുമാണ് പോളി ക്ളിനിക്കിലേക്ക് സ്പെഷാലിറ്റി ഡോക്ട൪മാരെ നിയമിച്ചുകൊണ്ട് 16ന് ഡി.എം.ഒ ഉത്തരവിറക്കിയത്.
ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ വീതമാണ് ഇരു ആശുപത്രികളിലെയും ഒ.പിയിൽ വിദഗ്ധ ഡോക്ട൪മാരുടെ സേവനം ക്രമീകരിച്ചിട്ടുള്ളത്. ഇതിലൂടെ രോഗികൾക്ക് വ്യത്യസ്ത സ്പെഷാലിറ്റി ഡോക്ട൪മാരുടെ സേവനം ലഭ്യമാകും.
ഇതാകട്ടെ നൂറുകണക്കിന് രൂപ മുടക്കി മെഡിക്കൽ കോളജുകളും സ്വകാര്യ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികളും തേടിപ്പോകുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാണ്.
രണ്ട് ആശുപത്രികളിലും വിദഗ്ധ ഡോക്ട൪മാരെ അനുവദിച്ചുകൊണ്ട് ഡി.എം.ഒ ഉത്തരവിറക്കിയ സാഹചര്യത്തിൽ പോളി ക്ളിനിക്കുകളുടെ പ്രാഥമിക ആവശ്യത്തിനായി പ്രഖ്യാപിച്ച 25 ലക്ഷം രൂപയുടെ ധനസഹായം ആശുപത്രികൾക്ക് കൈമാറാൻ എൻ.ആ൪.എച്ച്.എം അധികൃതരും ആരോഗ്യവകുപ്പും തയാറാകണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.