ടിപ്പര്‍ ഇടിച്ചു പരിക്കേറ്റ ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍

തിരുവല്ല: ടിപ്പ൪  ഇടിച്ചു പരിക്കേറ്റ കാൽനടക്കാരനായ ബി.എസ്.എൻ.എൽ ജീവനക്കാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടശേഷം ടിപ്പ൪ നി൪ത്താതെ പോയി. തിരുവല്ല ബി.എസ്.എൻ.എൽ ഭവനിലെ ടെലികോം ടെക്നിക്കൽ അസിസ്റ്റൻറ് എഴുമറ്റൂ൪ അഞ്ചാനിയിൽ ദീപു.എസ് കരുണാകരനാണ് (28) പരിക്കേറ്റത്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്  തിരുവല്ല പോസ്റ്റ് ഓഫിസ് ജങ്ഷൻ - ബി.എസ്.എൻ.എൽ ഭവൻ റോഡിൽ രണ്ട് ടിപ്പറുകൾ  എതി൪ദിശകളിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടൻ തന്നെ  സഹപ്രവ൪ത്തക൪ ദീപുവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 തോളെല്ലിനും വാരിയെല്ലിനും ഗുരുതര പരിക്കും കരളിന് ആഴത്തിൽ മുറിവും കണ്ടെത്തിയതിനെ തുട൪ന്ന്   അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കരളിലെ രക്തസ്രാവത്തെതുട൪ന്ന് ദീപുവിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി.  
പോസ്റ്റോഫിസ് ജങ്ഷനിലെ ബി.എസ്.എൻ.എൽ ഭവനിൽ നിന്ന് തിരുവല്ല-കായംകുളം റോഡിലുള്ള ബി.എസ്.എൻ.എൽ ഭവനിലേക്ക് നടന്നുവരുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്.
തിരുവല്ല ബി.എസ്.എൻ.എൽ ഭവൻ പോസ്റ്റാഫിസ് റോഡിലൂടെ ടിപ്പ൪ ലോറികൾ മരണപ്പാച്ചിലാണ് നടത്തുന്നതെന്ന് വ്യാപക പരാതിയാണ്. രണ്ട് വണ്ടികൾക്ക് കഷ്ടിച്ച് കടന്നുപോകാൻ സ്ഥലസൗകര്യമില്ലാത്ത റോഡിലൂടെ അതിവേഗത്തിലെത്തുന്ന ടിപ്പ൪ ലോറികൾ ഇവിടെ ഇരുചക്രവാഹനങ്ങളുമായി അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.
അനുദിനം മുന്നൂറിലധികം ടിപ്പ൪ ലോറികളാണ് ഇതുവഴി കടന്നുപോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.