വടശേരിക്കര:സ്വന്തം നാട്ടിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം ആരംഭിക്കുന്നതോടെ എല്ലാവ൪ക്കും മുടങ്ങാതെ വൈദ്യുതി ലഭ്യമാകുമെന്ന വൈദ്യുതബോ൪ഡിൻെറ വാഗ്ദാനം വിശ്വസിച്ച നാട്ടുകാ൪ പൊറുതിമുട്ടുന്നു.വടശേരിക്കര സെക്ഷനു കീഴിലുള്ള പെരുനാട് നാറാണംമൂഴി വടശേരിക്കര പഞ്ചായത്തിലാണ് ഈ ദു$സ്ഥിതി. നിരന്തരം വൈദ്യുതി തടസ്സം നേരിട്ടിരുന്ന ഈ പ്രദേശത്ത് നാല് മെഗാവാട്ട് ഉൽപ്പാദനശേഷിയുള്ള പെരുനാട് ചെറുകിട ജലവൈദ്യുതപദ്ധതി പ്രവ൪ത്തന സജ്ജമാകുന്നതോടെ വൈദ്യുതവിതരണം കാര്യക്ഷമമാകുമെന്നാണ് ബോ൪ഡ് അധികൃത൪ പറഞ്ഞിരുന്നത്.പ്രാദേശികമായി വിതരണം ചെയ്യുന്ന പദ്ധതിയിലെ വൈദ്യുതി ഉൽപ്പാദനം നിലച്ചാൽ ഉടൻ പത്തനംതിട്ടയിൽ നിന്ന് വൈദ്യുതി എത്തുമെന്നും പറഞ്ഞിരുന്നു.ജലവൈദ്യുത പദ്ധതിയും റാന്നി പെരുനാട് 33 കെ.വി സബ്സ്റ്റേഷനും പൂ൪ത്തിയാകുന്നതോടെ പ്രദേശത്തെ വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരമാകുമെന്ന് നാട്ടുകാരും വിശ്വസിച്ചിരുന്നു. എന്നാൽ, പകൽസമയങ്ങളിൽ എല്ലാ ദിവസവും മൂന്നും നാലും പ്രാവശ്യം വൈദ്യുതി മുടങ്ങും. രാത്രി എല്ലാ ദിവസവും കുറഞ്ഞത് നാലുമണിക്കൂറെങ്കിലും ഇടവിട്ട അപ്രഖ്യാപിത കറൻറ്കട്ടുണ്ടാവും. ചുരുക്കത്തിൽ മുൻകാലങ്ങളിലെക്കാൾ കൂടുതൽ സമയം വൈദ്യുതി ഉപഭോക്താവിന് ലഭിക്കാതെ വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.