സ്വകാര്യ ബസ് നിയന്ത്രണംവിട്ട് പാലത്തിന്‍െറ കൈവരി തകര്‍ത്തു

കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാലത്തിൻെറ കൈവരി ഇടിച്ചുതക൪ത്തു. ബസിൻെറ അടിഭാഗം പാലത്തിൻെറ കൽക്കെട്ടിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. എരുമേലിയിൽനിന്ന് ഈരാറ്റുപേട്ടക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് തിങ്കളാഴ്ച രാവിലെ 10നാണ് കുളപ്പുറത്തിന് സമീപത്തെ പാലത്തിൽ അപകടത്തിൽപ്പെട്ടത്. ബസിൻെറ പ്ളേറ്റ് ഒടിഞ്ഞതാണ് അപകടകാരണമെന്ന് കരുതുന്നു. യാത്രക്കാരിൽ ചില൪ക്ക് നിസ്സാര പരിക്കേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.