പാലാ: മെട്രോ നഗരങ്ങളെ വെല്ലുന്ന യാത്ര സൗകര്യവുമായി ആകാശ കാ൪ പാലാക്ക്.
റോഡ് നിരപ്പിൽനിന്ന് അഞ്ചരമീറ്റ൪ ഉയരത്തിൽ സ്ഥാപിക്കുന്ന സഞ്ചാരപാതയിലൂടെ പരമാവധി ആറുപേ൪ക്ക് സഞ്ചരിക്കാവുന്ന ആധുനികവാഹനമായ പോഡ്കാ൪ ആണ് ജില്ലക്ക് ബജറ്റിലൂടെ അനുവദിച്ചത്.
ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ പുതുമയുള്ള പദ്ധതിയാണ്. അതിനൂതന നാവിഗേഷൻ ടെക്നോളജിയിൽ നി൪മിക്കുന്ന വാഹനത്തിന് പരമാവധി 40 കിലേമീറ്റ൪ സ്പീഡ് ലഭിക്കും. ബാറ്ററിയുടെ സഹായത്തിലാണ് വാഹനം സഞ്ചരിക്കുക. 450 കിലോ വരെ സാധനങ്ങൾ കയറ്റാം. സ്റ്റേഷനിലുള്ള ടച്ച് സ്ക്രീനിൽ യാത്രക്കാ൪ക്ക് എത്തിച്ചേരണ്ട സ്ഥലം തെരഞ്ഞെടുക്കാം. വാഹനത്തിൽ കയറി പ്രസ് ബട്ടൺ അമ൪ത്തിയാൽ വാഹനം സ്റ്റാ൪ട്ടാകും. എയ൪ കണ്ടീഷൻ ചെയ്ത വാഹനമാണ് ഇത്. ആവശ്യാനുസരണം സ്ഥലസൗകര്യമുണ്ടാകും. പോഡിൻെറ ഭാരം 850 കിലോ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.