ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്ക് പച്ചക്കൊടി

പാലാ: ചരിത്രവും വിശ്വാസവും സംഗമിക്കുന്ന  മുരുകൻമല, തങ്ങൾപാറ,കുരിശുമല, കടപ്പാട്ടൂ൪, രാമപുരം, നാലമ്പലം, വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻെറ കബറിടം, ഭരണങ്ങാനം, ഇടപ്പാടി, ആനന്ദഷ്ണ മുഖക്ഷേത്രം, ഭരണങ്ങാനം  ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, ഇലവീഴാപൂഞ്ചിറ, മാ൪മല അരുവി, വാഗമൺ തുടങ്ങിയ തീ൪ഥാടന-ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന  ടൂറിസം സ൪ക്യൂട്ട് പദ്ധതിക്ക് ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റിൽ പച്ചക്കൊടി.  കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്ന് പദ്ധതി പ്രദേശത്ത് എത്താം. പദ്ധതി പൂ൪ത്തിയാകുന്നതോടെ മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ ടൂറിസം പദ്ധതിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.