കോട്ടയത്തിന്‍െറ മുഖഛായ മാറ്റാന്‍ കോടിമത മൊബിലിറ്റി ഹബ്

കോട്ടയം: കോട്ടയത്തിൻെറ മുഖഛായ മാറ്റാൻ കോടിമത മൊബിലിറ്റി ഹബ്. റോഡ്-ജല-റെയിൽവേ ഗതാഗതമാ൪ഗങ്ങൾ ഒന്നിക്കുന്ന നി൪ദിഷ് ട പദ്ധതിയുടെ ആശയം സ൪ക്കാറിന് മുന്നിൽ നേരത്തേ അവതരിപ്പിച്ചത് ജോസ് കെ. മാണി എം.പിയാണ്.  
ഉമ്മൻചാണ്ടി സ൪ക്കാറിൻെറ ആദ്യബജറ്റിലും  പദ്ധതി ഇടം നേടിയിരുന്നു. കൊടൂരാറ്റിൻെറയും എം.സി റോഡിൻെറയും സമീപത്തെ കോടിമതയിലാണ് മൊബിലിറ്റി ഹബ് സ്ഥാപിക്കുന്നത്. ഹബിൻെറ പ്രാരംഭ പ്രവ൪ത്തനത്തിന് അഞ്ചുകോടിയാണ് കഴിഞ്ഞബജറ്റിൽ വകകൊള്ളിച്ചത്. പ്രാരംഭ പ്രവ൪ത്തനത്തിന്  കലക്ടറുടെ നേതൃത്വത്തിൽ സ്പെഷൽ പ൪പ്പസ് വെഹിക്കിൾ (എസ്.പി.വി) രൂപവത്കരിക്കുകയും ചെയ്തു. പാസഞ്ച൪ ട്രെയിൻ ടെ൪മിനൽ, ഇൻറ൪സിറ്റി ബസ് ടെ൪മിനിൽ, ബോട്ട് ടെ൪മിനിൽ എന്നിവയാണ് സംയോജിപ്പിക്കുന്നത്. കൂടാതെ നഗരത്തിലെ മുഖ്യ കെ.എസ്.ആ൪.ടി.സി-സ്വകാര്യബസ് സ്റ്റാൻഡുകളിൽ കയറിയിറങ്ങുന്ന ബസുകൾക്ക് പ്രത്യേക  ടെ൪മിനലും ഉണ്ടാകും.  വിനോദ സഞ്ചാരമേഖലകളിലേക്ക് പ്രത്യേക ടൂറിസ്റ്റ് ബസുകളും സ൪വീസ് നടത്തും.
ജലഗതാഗതത്തിന് ഏറെ അനുയോജ്യമായ  കൊടൂരാറ്റിൽനിന്ന് വേമ്പനാട്ടുകായൽ വഴി ജലഗതാഗതം സാധ്യമാക്കാൻ നിരവധി ബോട്ട് സ൪വീസുകളും ആരംഭിക്കും. ജലഗതാഗതവകുപ്പിൻെറ ബോട്ടുകൾക്ക് പുറമെ ഹൗസ്  ബോട്ടുകളും ടൂറിസ്റ്റ് ബോട്ടുകളും ഉണ്ടാകും. വാണിജ്യ കേന്ദ്രം ലക്ഷ്യമിട്ട് ഷോപ്പിങ് മാൾ, റെസ്റ്റാറൻറ്, ട്രാവൽ ഏജൻസീസ്, കാ൪ഗോ സ൪വീസ്, മിനിതിയറ്റ൪ എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. ഇതോടനുബന്ധിച്ച് പൊലീസ് സ്റ്റേഷൻ, പാ൪ക്ക്, ഓട്ടോ-ടാക്സി ടെ൪മിനൽ എന്നിവയും സജ്ജീകരിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂ൪ രാധാകൃഷ്ണൻ, ജോസ് കെ. മാണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാധ വി. നായ൪, നഗരസഭാ ചെയ൪മാൻ സണ്ണി കല്ലൂ൪, കലക്ട൪ മിനി ആൻറണി എന്നിവരുടെ നേതൃത്വത്തിലെ സമിതിയും ഇതിനായി പ്രവ൪ത്തിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.