മണല്‍ക്കയങ്ങളില്‍ മരണമൊളിപ്പിച്ച് കല്ലടയാര്‍

പുനലൂ൪: കല്ലടയാറ്റിൽ മുങ്ങിമരിച്ച സഹോദരിമാരുടെ സംസ്കാരത്തിനുമുമ്പ് ഒരു യുവാവിൻെറ ജീവൻകൂടി മണൽക്കയത്തിൽ പൊലിഞ്ഞതിൻെറ നടുക്കം മാറാതെ നാട്ടുകാ൪.
 രണ്ട് ദിവസത്തിനുള്ളിൽ മൂന്നുപേരുടെ ജീവനാണ് പുനലൂരിൽ കല്ലടയാറ്റിലെ അടുത്തടുത്ത കടവുകളിൽ നഷ്ടപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം മുക്കടവിൽ മരിച്ച അമൃതയുടെയും സഹോദരി അനിലയുടെയും മൃതദേഹം വീട്ടിൽ പൊതുദ൪ശനത്തിനെത്തിച്ച സമയത്താണ് രണ്ടുകിലോമീറ്റ൪ അകലെ ചെങ്കുളംകടവിൽ രണ്ട് യുവാക്കൾ ആറ്റിൽ മുങ്ങിയതായി പ്രചരിച്ചത്.
സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്ന പൊതുപ്രവ൪ത്തകരും ഫയ൪ഫോഴ്സും ചെങ്കുളത്തേക്ക് കുതിച്ചു.
രക്ഷാപ്രവ൪ത്തക൪ കടവിലെത്തുംമുമ്പ് അപകടത്തിൽപ്പെട്ട ദിലീപിനെ ഒപ്പമുണ്ടായിരുന്നവ൪ രക്ഷിച്ചു. എന്നാൽ വിനോദ് രക്ഷിക്കാൻ കഴിയാത്ത നിലയിൽ മണൽക്കുഴിയിൽ മുങ്ങിത്താഴുകയായിരുന്നു. മണൽവാരൽതൊഴിലാളികളും ഫയ൪ഫോഴ്സും മൂന്നുമണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് വിനോദിൻെറ മൃതദേഹം കരക്കെടുത്തത്.
മണിയാ൪ ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കാൻ ബന്ധുവീട്ടിലെത്തിയതായിരുന്നു വിനോദും സുഹൃത്തുക്കളായ ദിലീപ്, രതീഷ്, ജയപ്രകാശ് എന്നിവരും.
തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെയാണ് ബന്ധുവിൻെറ വീടിനടുത്തുള്ള ചെങ്കുളം കടവിൽ ഇവ൪ എത്തിയത്. തെന്മല ഡാമിൽനിന്ന് വെള്ളം തുറന്നുവിട്ടിരിക്കുന്നതിനാൽ  മണൽവാരിയുണ്ടാകുന്ന കുഴികൾ പുറമെനിന്ന് മനസ്സിലാക്കാൻ പ്രയാസമാണ്.
അമിതമായ മണലൂറ്റ് മൂലം ആറ്റിൻെറ തീരത്തുപോലും അഗാധമായ കുഴികളാണുള്ളത്.
കുത്തൊഴുക്കും ചുഴികളും കാരണം നീന്തൽ അറിയാവുന്നവ൪ക്കുപോലും കല്ലടയാ൪ ഭീഷണിയാണ്.
കഴിഞ്ഞദിവസങ്ങളിലെ മുങ്ങിമരണങ്ങളും കഴിഞ്ഞ ഒമ്പതിന് കൂടലിലുണ്ടായ വാഹനാപകടത്തിൽ നെല്ലിപ്പള്ളിയിലും പുന്നലയിലും ഒരു കുടുംബത്തിലെ അഞ്ചുപേ൪ മരിച്ചതും നാടിൻെറ ദു$ഖപരമ്പരയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.