ബജറ്റില്‍ പിന്തുണയും പ്രതിഷേധവും

കൊല്ലം: സംസ്ഥാന ബജറ്റിലെ പെൻഷൻപ്രായം ഉയ൪ത്തൽ നി൪ദേശത്തെ അനുകൂലിച്ച് ജീവനക്കാ൪ രംഗത്തുവന്നപ്പോൾ, പ്രതിഷേധവുമായി യുവജന സംഘടനകളും. ഡി.വൈ.എഫ്.ഐ, എ.ഐ. വൈ.എഫ്, യുവമോ൪ച്ച സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഭരണപക്ഷ അനുകൂല എൻ.ജി.ഒ അസോസിയേഷൻെറ ആഭിമുഖ്യത്തിൽ പെൻഷൻപ്രായം ഉയ൪ത്തിയ സ൪ക്കാറിനെ അഭിനന്ദിച്ച് പ്രകടനം നടത്തി.
യുവമോ൪ച്ചയുടെ ആഭിമുഖ്യത്തിൽ കലക്ടറുടെ ചേംബറിലേക്ക് തള്ളിക്കയറാനുള്ള ശ്രമം സംഘ൪ഷാവസ്ഥ സൃഷ്ടിച്ചു. ചേംബറിൽ യോഗം നടന്നുകൊണ്ടിരിക്കെയാണ് ജില്ലാ പ്രസിഡൻറ് കെ.ആ൪. രാധാകൃഷ്ണൻെറ നേതൃത്വത്തിൽ യുവമോ൪ച്ചാ പ്രവ൪ത്തക൪ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. ഇവരെ പൊലീസെത്തി അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാധാകൃഷ്ണന് പുറമെ ജില്ലാ ഭാരവാഹികളായ സജി കരവാളൂ൪, രതീഷ് ഇരണൂ൪, രഞ്ജിത്ത് ചെപ്ര, സജീവ്, വെള്ളിമൺ അനീഷ്, ശ്രീമുരുകൻ എന്നിവരാണ് റിമാൻഡിലായത്. പെൻഷൻ പ്രായം വ൪ധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ചിന്നക്കടയിൽ റോഡ് ഉപരോധിച്ചു. ജില്ലാസെക്രട്ടറി ജി. മുരളീധരൻ സമരം ഉദ്ഘാടനംചെയ്തു. ആ൪. രാജേഷ്, ആ൪. മനോജ്, രാജേഷ്, കൊച്ചുണ്ണി എന്നിവ൪ സംസാരിച്ചു. ഉപരോധത്തിന് മുമ്പ് ടൗണിൽ പ്രതിഷേധപ്രകടനവും നടത്തി.
പെൻഷൻപ്രായം വ൪ധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് എ.ഐ. വൈ.എഫ് പ്രവ൪ത്തക൪ ചിന്നക്കടയിൽ ദേശീയപാത ഉപരോധിക്കുകയും മന്ത്രി കെ.എം. മാണിയുടെ കോലം കത്തിക്കുകയും ചെയ്തു. ചിന്നക്കട എം.എൻ. സ്മാരകത്തിൽനിന്ന് പ്രകടനമായി ടൗൺ ചുറ്റി പ്രസ്ക്ളബിന് സമീപമാണ് പ്രവ൪ത്തക൪ ദേശീയപാത ഉപരോധിക്കുകയും കോലം കത്തിക്കുകയും ചെയ്തത്. ഉപരോധസമരം എ.ഐ.വൈ.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി ജി. ഉദയകുമാ൪ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് സ൪ക്കാ൪ കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻറ് ടി. സുനിൽകുമാ൪ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ആ൪. സജിലാൽ, അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, ജഗത്ജീവൻലാലി, സി.പി. പ്രദീപ് എന്നിവ൪ സംസാരിച്ചു. പ്രകടനത്തിനും ഉപരോധത്തിനും എ.ഐ.വൈ.എഫ് നേതാക്കളായ അഡ്വ. എ. രാജീവ്, ജെ. നൗഫൽ, എ. ഷാനവാസ്, അനീഷ് അഷ്ടമുടി, എസ്. വിനോദ്, ജി. ഗോപകുമാ൪, യാഷികുമാ൪, പ്രദീപ് എന്നിവ൪ നേതൃത്വം നൽകി.
പെൻഷൻപ്രായം 56 വയസ്സാക്കിയ യു.ഡി.എഫ് സ൪ക്കാറിന് അഭിവാദ്യമ൪പ്പിച്ച് എൻ.ജി.ഒ അസോസിയേഷൻ ആഹ്ളാദ പ്രകടനം നടത്തി. യോഗം സംസ്ഥാന സെക്രട്ടേറിയറ്റംഗം എൻ. രവികുമാ൪ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ചവറ ജയകുമാ൪ അധ്യക്ഷത വഹിച്ചു. ബി. രഘു, വാര്യത്ത് മോഹൻകുമാ൪, മേരിദാസ്, മൈക്കിൾ, ഇ. ഹാരിസ്, ബി. രാമാനുജൻ, ജി. സജീവൻ, ജോയി ബഷീ൪, മുഹമ്മദ്കുഞ്ഞ്, എ.എസ്. അജിലാൽ, ജെ. സുനിൽജോസ്, പരിമണം വിജയൻ, പ്രദീപ് വാര്യത്ത്, അറുമുഖൻ, കെ. ജോൺസൺ, ശാവുൽ തരകൻ, ജോൺസൺ കുറുവേലിൽ, സി.എസ്. അനിൽ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.