കോഴിക്കോട്: നെയ്യറ്റിൻകരയിൽ സി.പി.എം. എം.എൽ.എ സ്ഥാനം രാജിവെച്ച ശെൽവരാജിനെ ചുമക്കേണ്ട ബാധ്യത കോൺഗ്രസിനോ യു.ഡി.എഫിനോ ഇല്ലെന്ന് കെ.മുരളീധരൻ എം.എൽ.എ. ഒരു സുപ്രഭാതത്തിൽ രാജിവെച്ചുവന്ന,അഭിപ്രായങ്ങൾ മാറ്റിപ്പറയുന്ന ശെൽവരാജിനെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണക്കരുതെന്ന് സ്വവസതിയിൽ വിളിച്ചുചേ൪ത്ത വാ൪ത്താസമ്മേളനത്തിൽ മുരളീധരൻ പറഞ്ഞു.
നെയ്യറ്റിൻകര കോൺഗ്രസ് സീറ്റാണ്. അവിടെ ശെൽവരാജിനെ സ്വതന്ത്രനായി മത്സരിപ്പിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് വേണമെങ്കിൽ യു.ഡി.എഫിനെ പിന്തുണക്കാം. തമ്പാനൂ൪ രവി, സോളമൻ അലക്സ് എന്നിവരെ പോലുള്ള ധാരാളം പേ൪ അവിടെ മത്സരിക്കാൻ യോഗ്യരായി കോൺഗ്രസിലുണ്ട്. അവിടെ കൈപ്പത്തി ചിഹ്നത്തിൽ തന്നെ യു.ഡി.എഫ് മത്സരിക്കണം. ഈ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ 72 എം.എൽ.എമാ൪ ധാരാളമാണ്. പിറവത്ത് അനൂപ് ജേക്കബ് 5,000ത്തിനും 10,000ത്തിനുമിടയിൽ വോട്ടിൻെറ ഭൂരിപക്ഷത്തിന് ജയിക്കും-മുരളീധരൻ പറഞ്ഞു.
്സി.പി.എമ്മിൽ നിന്ന് ഇനിയും എം.എൽ.എമാ൪ വരുമെന്ന പി.സി ജോ൪ജിൻെറ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആരെയും ചാക്കിട്ടുപിടിക്കേണ്ട കാര്യമില്ലെന്നായിരുന്നു മുരളിയുടെ മറുപടി. ഇതിന് ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. പാ൪ട്ടി പുന:സംഘടന നടത്തുമ്പോൾ കെ.കരുണകാരൻെറ കൂടെ നിന്നത് അയോഗ്യതയായി കാണരുതെന്ന് മുരളീധരൻ പറഞ്ഞു. എന്തല്ലൊം സ്ഥാനങ്ങൾ വേണമെന്ന് ആവശ്യപ്പെടില്ല. എന്നാൽ അവരെ രണ്ടാം തരക്കാരാക്കരുത്്. കോ൪പ്പറേഷൻ, ബോ൪ഡ് ചെയ൪മാൻ സ്ഥാനങ്ങൾ നിശ്ചയിക്കുന്നതിൽ തൻെറ അഭിപ്രായം ചോദിച്ചിട്ടില്ല. ഒമ്പതു പേരടങ്ങുന്ന ഉന്നതാധികാര സമിതിയിലും ച൪ച്ച ചെയ്തിട്ടില്ല. അതിൽ ദു:ഖവുമില്ല.
കണ്ണൂരിലും കോഴിക്കോട്ടും സി.പി.എം അക്രമങ്ങളിൽ നിന്ന് പിൻമാറണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ പാ൪ട്ടി കോടതി ആളുകൾക്ക് വധശിക്ഷ വിധിക്കുകയാണ്. ഇത് കോഴിക്കോട്ടേക്കും വ്യാപിക്കുന്നുണ്ട്. നാദാപുരത്തും കൊയിലാണ്ടിയിലും കോൺഗ്രസ് പ്രവ൪ത്തകരുടെ വാഹനങ്ങൾ കത്തിക്കുകയും വീടാക്രമിക്കുകയും ചെയ്യന്നു. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പെരുമാറുന്നതിന് പകരം ഇടതുപക്ഷം അക്രമത്തിലൂടെ ജനങ്ങളിൽ നിന്നകലുകയാണ്. പട്ടുവം,കൊയിലാണ്ടി,നാദാപുരം സംഭവങ്ങളെക്കുറിച്ച് പ്രത്യേക ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.