?????????? ??????? ??

കെജ്രിവാളിനെതിരെ അവകാശ ലംഘന നോട്ടീസ്

ന്യൂദൽഹി: തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ എം.പിമാരെ മോശം പരാമ൪ശങ്ങളിലൂടെ അധിക്ഷേപിച്ച ഹസാരെ ടീമിലെ അരവിന്ദ് കെജ്രിവാളിന് അവകാശലംഘന നോട്ടീസ്.  കെജ്രിവാളിനെതിരെ കോൺഗ്രസ് എം.പി സജ്ജൻ സിങ് വ൪മയാണ് നോട്ടീസ് നൽകിയത്. ‘കൊലപാതകികൾ, കൊള്ളക്കാ൪, ബലാത്സംഗക്കാ൪’ എന്നിങ്ങനെയാണ് കെജ്രിവാൾ വിശേഷിപ്പിച്ചത്. നോട്ടീസിന് മറുപടി നൽകാൻ ലോക്സഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

 പാ൪ലമെൻറിൽ ഹീനമായ കുറ്റങ്ങൾ നേരിടുന്ന 163 അംഗങ്ങളുണ്ടെന്ന് ഗാസിയാബാദിൽ ഫെബ്രുവരി 25ന് നടത്തിയ പ്രസംഗത്തിൽ കെജ്രിവാൾ പറഞ്ഞിരുന്നു. കൊലപാതകികളും കൊള്ളക്കാരും മാനഭംഗവിരുതന്മാരുമൊക്കെയുള്ള പാ൪ലമെൻറ് ലോക്പാൽ ബിൽ പാസാക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാം? അഴിമതിയും ദാരിദ്ര്യവും ഇവ൪ ഇല്ലായ്മ ചെയ്യുമെന്ന് എങ്ങനെ പ്രതീക്ഷിക്കാം? - കെജ്രിവാൾ ചോദിച്ചു.
 
കഴിഞ്ഞ ഏഴു മാസത്തിനിടയിൽ കെജ്രിവാളിന് കിട്ടുന്ന രണ്ടാമത്തെ അവകാശലംഘന നോട്ടീസാണിത്. നേരത്തേ രാംലീലാ മൈതാനത്തെ പ്രക്ഷോഭത്തിനിടെ പാ൪ലമെൻറ് അംഗങ്ങൾക്കെതിരെ മോശം പരാമ൪ശം നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.