പനംകുട്ടി വനത്തില്‍ മൃഗവേട്ട; എട്ടുപേര്‍ പിടിയില്‍

ചെറുതോണി: പനംകുട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വനത്തിൽനിന്ന് മൃഗവേട്ട നടത്തുന്ന സംഘത്തിലെ എട്ടുപേരെ വനപാലകസംഘം പിടികൂടി. ഇവരിൽനിന്ന് നാടൻ തോക്കും കണ്ടെടുത്തു.
ഒരാഴ്ച മുമ്പ് ലോവ൪പെരിയാ൪ പദ്ധതി പ്രദേശത്തോട് ചേ൪ന്നുകിടക്കുന്ന വനത്തിൽനിന്ന്  മ്ളാവിനെ സംഘം വെടിവെച്ച് കൊന്ന് കിലോക്ക് 400 രൂപ വിലയ്ക്ക് നാട്ടിൽ കൊണ്ടുവന്ന് വിറ്റിരുന്നു. ഈ തുക വീതംവെക്കുന്നതിനിടെ സംഘാംഗങ്ങൾ തമ്മിൽ തെറ്റി. ഇവരിൽ ഒരാൾ അടിമാലി റേഞ്ചോഫിസിൽ വിവരം അറിയിച്ചതിനെ ത്തുട൪ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കഞ്ഞിക്കുഴി, പഴയരിക്കണ്ടം, കടുവാക്കുഴി ഭാഗങ്ങളിൽ താമസിക്കുന്ന പ്രതികൾ വലയിലായത്. ഇവരിൽനിന്ന് ഇറച്ചി വാങ്ങിയ ആറുപേരെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതായാണ് സൂചന. വനത്തിൽ നിന്ന് പിടികൂടിയ മ്ളാവ്140 കിലോ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.