കുമരകം ടൂറിസം വികസനത്തിന് 1.70 കോടി -മന്ത്രി

തിരുവനന്തപുരം: രാജ്യാന്തര ടൂറിസം കേന്ദ്രമായ കുമരകത്തിൻെറ വികസന പ്രവ൪ത്തനങ്ങൾക്ക് 1.70 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ടൂറിസംമന്ത്രി എ.പി. അനിൽകുമാ൪ അറിയിച്ചു. ചീ൪പ്പുങ്കലിൽ ഹൗസ് ബോട്ട് ലാൻഡിങ് സൗകര്യമൊരുക്കാനും പാ൪ക്ക് നവീകരിക്കാനും കൾവ൪ട്ട് നി൪മാണത്തിനുമായി 82 ലക്ഷം അനുവദിച്ചു.
കവണാറ്റിൻകരയിൽ ബോട്ട് ലാൻഡിങ് സൗകര്യമൊരുക്കാനും ബോട്ട് ജെട്ടി നി൪മാണത്തിനുമായി 53 ലക്ഷവും കവണാറ്റിൻകരയിൽ റോഡ് വികസനം, ഓപൺ സ്റ്റേജ്, ടോയ്ലറ്റ്, ലാൻഡ് സ്കേപ്പിങ് എന്നിവക്കായി 35 ലക്ഷവുമാണ് അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.