ലിഫ്റ്റില്‍ കുടുങ്ങിയ എന്‍ജിനീയറെ രക്ഷിച്ചു

കാഞ്ഞിരപ്പള്ളി: ലിഫ്റ്റിൽ കുടുങ്ങിയ അസിസ്റ്റൻറ് എൻജിനീയറെ ഏറെനേരത്തെ ശ്രമത്തിനുശേഷം എമ൪ജൻസി വാതിലിലൂടെ രക്ഷപ്പെടുത്തി. മിനി സിവിൽസ്റ്റേഷനിലെ എൻ.എച്ച് വിഭാഗം അസി. എൻജിനീയ൪  ജോസ് രാജനാണ് ലിഫ്റ്റിൽ കുടുങ്ങിയത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴിനാണ് സംഭവം.
ഓഫിസ് ജോലികൾക്കുശേഷം വൈകിയാണ് ജോസ് രാജനും  രണ്ട് സഹപ്രവ൪ത്തകരും പുറത്തേക്കിറങ്ങിയത്. ജോസ് രാജൻ ലിഫ്റ്റിൽ കയറിയെങ്കിലും സഹപ്രവ൪ത്തക൪ രണ്ടുപേരും പടിയിറങ്ങിയാണ് പുറത്തേക്കു പോയത്.
വൈദ്യുതി നിലച്ചതോടെ ജോസ് രാജൻ കയറിയ ലിഫ്റ്റ്  പ്രവ൪ത്തനരഹിതമായി.എമ൪ജൻസി സ്വിച്ചിട്ട് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ഇത് പ്രവ൪ത്തനരഹിതമായിരുന്നു. പരിഭ്രാന്തിയിലായ ജോസ് രാജൻ മൊബൈലിൽ സഹപ്രവ൪ത്തകരെ വിവരം അറിയിച്ചതോടെ  താലൂക്കോഫിസ് ജീവനക്കാരും പൊലീസും ഫയ൪ഫോഴ്സും എത്തി. പിന്നീട് എമ൪ജൻസി വാതിലിലൂടെ രാജനെ പുറത്തിറക്കുകയായിരുന്നു.
മിനി സിവിൽസ്റ്റേഷനിൽ രണ്ട് ലിഫ്റ്റുണ്ടെങ്കിലും ഒന്ന് മാത്രമാണ് പ്രവ൪ത്തിക്കുന്നത്. പ്രവ൪ത്തിക്കുന്ന ലിഫ്റ്റിലെ എമ൪ജൻസി സ്വിച്ചും ഇൻവെ൪ട്ടറും തകരാറിലാണ്.
വൈദ്യുതി നിലച്ചാൽ തൊട്ടടുത്ത നിലയിലെത്താനാണ് എമ൪ജൻസി സ്വിച്ച്്. ഇവിടെ ജനറേറ്റ൪ ഉണ്ടെങ്കിലും ഇതുവരെ  പ്രവ൪ത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മുമ്പും പല ജീവനക്കാരും ഇത്തരത്തിൽ ലിഫ്റ്റിൽ കുടുങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.