അപകട ഭീഷണിയായ ജലസംഭരണി പൊളിച്ചു

കോട്ടയം:  അപകടഭീഷണി ഉയ൪ത്തിയ ജലസംഭരണി പൊലീസ് സംരക്ഷണത്തോടെ നഗരസഭാധികൃത൪ പൊളിച്ചുനീക്കി. കുടിവെള്ളം എത്തിക്കാൻ ബദൽ സംവിധാനം ഒരുക്കാതെ ടാങ്ക് പൊളിച്ചതിനെതിരെ പ്രതിഷേധിച്ച നാട്ടുകാ൪ സംഘത്തെ തടഞ്ഞത് നേരിയതോതിൽ സംഘ൪ഷത്തിൽ കലാശിച്ചു. വെള്ളിയാഴ്ച രാവിലെ 11ന് ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിന് സമീപമാണ്  സംഭവം.
1969ൽ  ഗ്രാമീണ ശുദ്ധജലപദ്ധതി പ്രകാരം ചിങ്ങവനം, മൂലംകുളം, പനച്ചിക്കാട് പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ പണിത ടാങ്കാണ് പൊളിച്ചുമാറ്റിയത്. ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിന് സമീപം 30000 ലിറ്റ൪ ശേഷിയുള്ള  ടാങ്ക്  സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് നി൪മിച്ചത്. കാലപ്പഴക്കത്താൽ ബലക്ഷയം നേരിട്ട  ടാങ്ക് 2004ൽ ജലവിതരണവകുപ്പ് പഴയ നാട്ടകം പഞ്ചായത്തിന് കൈമാറി.
ഡി.പി.സി നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ടാങ്കിൻെറ ബലക്ഷയം ബോധ്യപ്പെടുകയും പൊളിച്ചുനീക്കാൻ നി൪ദേശം നൽകുകയും ചെയ്തു. അപകട ഭീഷണി നേരിടുന്ന ടാങ്കിൽ ജലം സംഭരിക്കരുതെന്നും നി൪ദേശിച്ചു.ഇതത്തേുട൪ന്ന് എട്ടു വ൪ഷത്തോളം ഉപയോഗശൂന്യമായി കിടന്ന ടാങ്ക് പൊളിക്കാനെത്തിയ സംഘം നാട്ടുകാരുടെ എതി൪പ്പുമൂലം പിന്മാറുകയായിരുന്നു.കുടിവെള്ളം എത്തിക്കാൻ ബദൽ സംവിധാനം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാ൪  മുഖ്യമന്ത്രിക്കും കലക്ട൪ക്കും പഞ്ചായത്ത് അധികൃത൪ക്കും പരാതി നൽകി.  
നഗരസഭാ  എക്സിക്യൂട്ടീവ് എൻജീനിയ൪ കെ.ആ൪. ബാബുരാജ്, ഓവ൪സിയ൪മാരായ അജി, മനോജ്, കൗൺസില൪ ജോസ് പള്ളിക്കുന്നേൽ  എന്നിവരെ നാട്ടുകാ൪ തടഞ്ഞതാണ് സംഘ൪ഷത്തിൽ കലാശിച്ചത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.