കൊല്ലം: സിവിൽ സപൈ്ളസ് കോ൪പറേഷൻെറ ചിതറ സപൈ്ളകോ ഔ്ലെറ്റിൽ പണം തിരിമറി സംബന്ധിച്ച് ജൂനിയ൪ അസിസ്റ്റൻറിനെതിരെ വിജിലൻസ് കേസെടുത്തു. തിരുവനന്തപുരം വെള്ളായണി സ്വദേശി, കൊട്ടാരക്കര ഗണപതിക്ഷേത്രത്തിനുസമീപം ശബരിയിൽ വാടകക്ക് താമസിക്കുന്ന എം.പി. വിനായക (36)നെതിരെയാണ് കേസ്. വിനായകൻ മാവേലിസ്റ്റോറിൽ ജോലിനോക്കവെ 2009 എപ്രിൽ ഒന്നുമുതൽ 2011 മാ൪ച്ച് 31 വരെ 11,02,894 രൂപയുടെ സാധനങ്ങൾ വിറ്റ വകയിൽ തിരിമറി നടത്തിയെന്നതാണ് കേസ്. ആദ്യം കടയ്ക്കൽ പൊലീസ് രജിസ്റ്റ൪ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിൻെറ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷിച്ചിരുന്നു. തുട൪ന്നാണ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോക്ക് കൈമാറിയത്.
തുടക്കത്തിൽ നാല് ലക്ഷം രൂപ മാത്രം നഷ്ടം കണക്കാക്കിയെങ്കിലും സിവിൽ സപൈ്ളസ് കോ൪പറേഷൻെറ ജില്ലാ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് 11 ലക്ഷത്തിനുമേൽ തിരിമരി കണ്ടെത്തിയത്. ഇതിനെ തുട൪ന്ന് ഇയാളെ സപൈ്ളകോ- റീജനൽ മാനേജ൪ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി റെക്സിബോബി ആ൪വിൻെറ നേതൃത്വത്തിൽ വിജിലൻസ് സി.ഐ എസ്. ഷെരീഫിനാണ് അന്വേഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.