കരുനാഗപ്പള്ളി: കള്ളനോട്ട് കേസിലെ പ്രതിയെ അന്വേഷിച്ച് ഗുജറാത്ത് പൊലീസ് കരുനാഗപ്പള്ളിയിലെത്തി. പടനായ൪കുളങ്ങര കോളശ്ശേരിൽ വീട്ടിൽ മുഹമ്മദ് നസീറിനെ അന്വേഷിച്ചാണ് സൂറത്ത് ദ൪സോളി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ൪ എത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയ ഇവ൪ പ്രതിയെ തേടി പടനായ൪കുളങ്ങരയിലെത്തിയെങ്കിലും കണ്ടെത്താനാവാത്തതിനാൽ മടങ്ങി.
ദ൪സോളി സ്റ്റേഷൻപരിധിയിൽ നടന്ന കള്ളനോട്ട് കേസിൽ തിരുവനന്തപുരം ഭരതന്നൂ൪ സ്വദേശി പ്രേംകുമാറിനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രേംകുമാറിൻെറ മൊഴിയുടെ അടിസ്ഥാനത്തിലാണ് നസീറിനെ അന്വേഷിച്ചെത്തിയത്. ഇയാൾ നേരത്തെ ബ്രൗൺഷുഗ൪ കേസിൽ ഗുജറാത്തിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.