ക്ഷേത്രത്തിലും സ്വര്‍ണക്കടയിലും മോഷണം; വെള്ളി ആഭരണവും പണവും കവര്‍ന്നു

അമ്പലപ്പുഴ: തോട്ടപ്പള്ളി ഭാഗത്ത് സ്വ൪ണക്കടയിലും ക്ഷേത്രത്തിലും മോഷണം. സ്വ൪ണക്കടയിൽനിന്ന് നാല് കിലോയിലധികം വെള്ളി ആഭരണങ്ങളും ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലെ പണവും കവ൪ന്നു. വെള്ളിയാഴ്ച പുല൪ച്ചെയായിരുന്നു സംഭവം.
തോട്ടപ്പള്ളി വേലുഭദ്രസ്വാമി ക്ഷേത്രത്തിലെ ഏഴ് ചെറിയ കാണിക്കവഞ്ചികളിലെ പണമാണ് അപഹരിക്കപ്പെട്ടത്. പൂജാരി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തോട്ടപ്പള്ളി ജങ്ഷനിലെ കുന്നുതറ ജ്വല്ലറിയിൽനിന്നാണ് വെള്ളി ആഭരണങ്ങൾ കവ൪ന്നത്. കടയുടെ ഷട്ടറിൻെറ പൂട്ട് പൊളിച്ചുമാറ്റിയ നിലയിലായിരുന്നു. രാവിലെ കെട്ടിടംഉടമ സമീപത്തെ ഹോട്ടൽ തുറക്കാൻ എത്തിയപ്പോഴാണ് ജ്വല്ലറി തുറന്നനിലയിൽ കണ്ടത്. ഉടൻ  പൊലീസിൽ വിവരം അറിയിച്ചു. മോഷ്ടാക്കൾ ഉപയോഗിച്ച  ഇരുമ്പുകമ്പി, വെട്ടുകത്തി എന്നിവ സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.