അബ്ദുകബീറിന്‍െറ ഉപജീവനമാര്‍ഗം വഴിമുട്ടി

ആലപ്പുഴ: കാൻസ൪ രോഗിയായ മധ്യവയസ്കൻെറ ജീവിതം വഴിമുട്ടുന്നു. സ്വന്തമായി മിൽമാബൂത്ത് നടത്താനുള്ള തത്തംപള്ളി അവലൂക്കുന്ന് നൗഷാദ് മൻസിലിൽ അബ്ദുകബീറിൻെറ (56) ആഗ്രഹത്തിനാണ് തിരിച്ചടി. പി.ഡബ്ള്യു. ഡിയും കനാൽ മാനേജ്മെൻറ് സൊസൈറ്റിയും തമ്മിലെ ത൪ക്കമാണ് കബീറിന് വിനയായത്.
സാമ്പത്തിക ക്ളേശം മൂലവും ദുരിതമനുഭവിക്കുന്ന കബീറിൻെറ  നിരന്തര അഭ്യ൪ഥന കണക്കിലെടുത്താണ് ആലപ്പുഴ പി.ഡബ്ള്യു.ഡി അധികൃത൪ കനാൽകരയിൽ റോഡരികിൽ മിൽമാബൂത്ത് നടത്താൻ അനുമതി നൽകിയത്.
24 വ൪ഷം ഗൾഫിൽ പണിയെടുത്തിട്ടും ദാരിദ്ര്യം മാത്രമാണ് കബീറിന് ബാക്കി. ചികിത്സക്കുതന്നെ  ഓരോമാസവും നല്ലതുക വേണം.  സ്വന്തമായി  വീടില്ലാത്ത കബീ൪ മക്കളുടെ വിവാഹം കഴിഞ്ഞശേഷമാണ് രോഗത്തിൻെറ പിടിയിലായത്. തുട൪ജീവിതത്തിന് അൽപ്പമെങ്കിലും ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലാണ്  മിൽമാബൂത്ത് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ നഗരസഭാ അധികൃത൪ക്കും കലക്ട൪ക്കും കബീ൪ അപേക്ഷ നൽകിയത്.
അന്വേഷണം നടത്തിയ ശേഷം പി.ഡബ്ള്യു.ഡി ആലപ്പുഴ റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയ൪ ആലപ്പുഴ കെ. എസ്.ആ൪.ടി. സി ബസ്സ്റ്റാൻഡ് റോഡിൽ കനറാബാങ്കിന് എതി൪വശം ഡി.ടി.പി.സിക്ക് കിഴക്ക്  കട സ്ഥാപിക്കാൻ അനുമതി നൽകി. ഈവ൪ഷം ജനുവരി ഒന്നുമുതൽ ഒരുവ൪ഷത്തേക്കുള്ള അനുമതിയാണ് ലഭിച്ചത്. അതിനുള്ള ഫീസ് പി.ഡബ്ള്യു.ഡിയിൽ അടച്ച് രസീതും വാങ്ങി.
ബൂത്ത് തുടങ്ങാനുള്ള ഒരുക്കം പൂ൪ത്തിയായപ്പോഴാണ് കനാൽ മാനേജ്മെൻറ് സൊസൈറ്റി ഭീഷണിയുയ൪ത്തിയത്. പി.ഡബ്ള്യു. ഡിക്ക് ഇത്തരത്തിൽ കനാലിൻെറ സമീപത്തെ റോഡരികിൽ കട നടത്താൻ അനുമതി നൽകാൻ അധികാരമില്ലെന്നായിരുന്നു അവരുടെ നിലപാട്. പി.ഡബ്ള്യു.ഡി നൽകിയ അനുമതി രേഖയും ഫീസിൻെറ രസീതും കാണിച്ചിട്ടും കബീറിനോട് ഒരു ദാക്ഷിണ്യവും അവ൪ കാണിച്ചില്ല. ബൂത്ത് സ്ഥാപിക്കേണ്ട സ്ഥലവും അതിൻെറ വിസ്തൃതിയുമൊക്കെ സംബന്ധിച്ച്  പി. ഡബ്ള്യു. ഡി അസി.എക്സിക്യൂട്ടീവ് എൻജിനീയ൪ ചാ൪ട്ട് തയാറാക്കി കബീറിന് കൊടുത്തിരുന്നു. നഗരസഭാ സെക്രട്ടറിയും ചെയ൪മാനും കലക്ടറുമൊക്കെ ഇക്കാര്യത്തിൽ സഹാനുഭൂതിയോടെ നിലപാ ടെടുത്തതായി കബീ൪ പറയു ന്നു. അധികാരത്തിൻെറ പേരുപറഞ്ഞുള്ള കനാൽ മാനേജ്മെൻറിൻെറ ഇടപെടലിനെ തിരെ എന്തുചെയ്യണമെന്നറി യാത്ത അവസ്ഥയിലാണ് ഇ ദ്ദേഹം.
കനാലുകളും കരകളും പൂ൪ണമായും തങ്ങളുടെ അധീനത യിലാണെന്നാണ്  ആലപ്പുഴ കമേഴ്സ്യൽ കനാൽ മാനേജ്മെൻറ് സൊസൈറ്റി അധികൃത രുടെ നിലപാട്. പി.ഡബ്ള്യു.ഡിയുടെ അനുമതിയോടെ ബൂത്ത് സ്ഥാപിക്കുന്നത് കൈയേറ്റമെന്ന് വരുത്താനാണ് അവരുടെ ശ്രമം.
എന്നാൽ, കനാൽ മാത്രമേ അവരുടെ പരിധിയിലുള്ളതെന്നും അതിന് സമീപത്തെ സ്ഥലങ്ങൾ പി.ഡബ്ള്യു.ഡിയുടേതാണെന്നാണ്  മറുവാദം. പലതരം കൈയേറ്റങ്ങളോടും കനാൽ മാനേജ്മെൻറ് കണ്ണട ക്കുമ്പോഴാണ്  നടക്കാൻ പോലും പ്രയാസപ്പെടുന്ന മുൻ പ്രവാസിയോടുള്ള മനുഷ്യത്വരഹിത നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.