ആലപ്പുഴ: കുഞ്ഞുമകൾ ഫാത്തിമയുടെ ശസ്ത്രക്രിയ നടന്നെങ്കിലും തത്തംപള്ളി അവലൂക്കുന്ന് വാ൪ഡ് ബ്ളോക് നമ്പ൪ 50ൽ മുരുകാലയത്തിൽ സുബൈറിൻെറയും ഷൈലയുടെയും മനസ്സിൽ ആധിയകലു ന്നില്ല. ദരിദ്രകുടുംബം പലരുടെയും സഹായംകൊണ്ട് ചികിത്സയുടെ ഒന്നാംഘട്ടം പൂ൪ത്തിയാക്കിയെങ്കിലും തുട൪ ചികിൽസയാണ് ചോദ്യചിഹ്നമായി നിൽക്കുന്നത്.
ഹൃദയവാൽവ് ചുരുങ്ങുകയും ദ്വാരമുണ്ടാവുകയും ചെയ്യുന്നതാണ് മൂന്നരവയസ്സുകാരി ഫാത്തിമയുടെ രോഗം. നാളുകളായി വേദന തിന്നുന്ന കുടുംബത്തിന് ചെറിയ ആശ്വാസമായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ കഴിഞ്ഞദിവസം ഫാത്തിമക്ക് അടിയന്തരമായി ചെയ്യേണ്ട ബലൂൺ ശസ്ത്രക്രിയ ഡോക്ട൪മാ൪ നടത്തി. ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ കഴിയാതെ വലഞ്ഞ വികലാംഗനായ സുബൈറിന് സന്മനസ്സുള്ളവരുടെയും സ൪ക്കാറിൻെറയും സഹായമാണ് തുണ യായത്. കുട്ടിക്ക് തുട൪ ചികിത്സക്കും മരുന്നുകൾക്കും പണം എങ്ങനെ കണ്ടെ ത്തുമന്നറിയാതെ വിഷമത്തിലാണ് ഈ കുടുംബം.
ആലപ്പുഴ ബോട്ട് ജെട്ടിയിൽ എസ്.ടി.ഡി ബൂത്ത് നടത്തുകയാണ് സുബൈ൪. സ്വന്തമായി ഒരുതുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത കുടുംബം 1750 രൂപയുടെ വാടക വീട്ടിലാണ് കഴിയുന്നത്. സുബൈറിന് പരസഹായമില്ലാതെ നടക്കാനാകില്ല. വിദ്യാ൪ഥികളായ സുബിൻ ഷാ, റാദിയ എന്നീ രണ്ട് മക്കൾകൂടി ഈ ദമ്പതികൾക്കുണ്ട്. മറ്റ് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും ഈ കുടുംബത്തിനുമേൽ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
വെള്ളിയാഴ്ചയാണ് ശ്രീചിത്രയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഫാത്തിമയെ വീട്ടിലേക്ക് കൊണ്ടുപോയത്. സന്മനസ്സുള്ളവരുടെ കാരുണ്യത്തിൽ പ്രതീക്ഷയ൪പ്പിച്ച് പ്രാ൪ഥനക ളോടെ കഴിയുകയാണ് ഈ കുടുംബം. എ. സുബൈറിൻെറ പേരിൽ ആലപ്പുഴയിലെ കനറാ ബാങ്ക് ബോട്ട് ജെട്ടി ശാഖയിൽ 07011010 59741 എന്ന നമ്പരിൽ എസ്.ബി അക്കൗണ്ട് ഉണ്ട്. സുബൈറിൻെറ ഫോ ൺ നമ്പ൪: 9387681763.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.