ബൈക്ക് യാത്രികനെ ആക്രമിച്ച അഞ്ചംഗ സംഘം പിടിയില്‍

പൂച്ചാക്കൽ: ബൈക്ക് യാത്രികനെ ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ. കോൺഗ്രസ് പെരുമ്പളം മണ്ഡലം സെക്രട്ടറി പി.എം. അരവിന്ദനാണ് ആക്രമണത്തിനിരയായത്.  
പള്ളിപ്പുറം സ്വദേശികളായ മാത്തേരിവീട്ടിൽ രാജീവ് (25), പരിമണത്തവെളിയിൽ ഷിമുമോൻ (34), കുന്നേൽ വെളിയിൽ സാബു (36), എമ്പ്രാംമഠത്തിൽ വിനീഷ് (29), ഡ്രൈവ൪ കുവ്വക്കാട്ട് വീട്ടിൽ സുഗതൻ (48) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവ൪ സഞ്ചരിച്ച വാനും കസ്റ്റഡിയിലെടുത്തു. എസ്.എൻ. ഡി.പി യൂ ത്ത്മൂവ്മെൻറ് പ്രവ൪ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.
വെള്ളിയാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന അരവിന്ദൻ  തൃച്ചാറ്റുകുളം നോ൪ത്തിലെത്തിയപ്പോൾ പ്രതികൾ സഞ്ചരിച്ച ഒമ്നിവാൻ കുറുകെ നി൪ത്തി ഇരുമ്പുവടികൊണ്ട് അടിക്കുക യായിരുന്നു. അടുത്ത വീട്ടിൽ അഭയംതേടിയാണ് അരവിന്ദൻ രക്ഷപ്പെട്ടത്.അരവിന്ദനെ അരൂക്കുറ്റിയിലും പിന്നീട് പെരുമ്പളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞമാസം ദേവസ്വം ബോ൪ഡ് ആലപ്പുഴയിൽ നടത്തിയ പരീക്ഷ യൂത്ത്മൂവ്മെൻറ് പ്രവ൪ത്തക൪ തടഞ്ഞത് വിവാദമായിരുന്നു. പരീക്ഷാ൪ഥി കൂടിയായിരുന്ന അരവിന്ദൻ ദൃശ്യമാധ്യമ പ്രവ൪ത്തകരോട് സംഭവങ്ങൾ വിശദീകരിച്ചിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ആക്രമണ ശേഷം ചേ൪ത്തല ഭാഗത്തേക്ക് ഓടിച്ചുപോയ വാനും അക്രമികളെയും ക്കുറിച്ച് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പാണാവള്ളി പള്ളിവെളി കവലക്ക് വടക്കുഭാഗത്തുവെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവരെ പിന്നീട്  ജാമ്യത്തിൽ വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.