11 കെ.വി ലൈനില്‍ തീപിടിച്ചത് പരിഭ്രാന്തി പരത്തി

ചാരുംമൂട്: 11 കെ.വി ലൈനിൽ തീപിടിച്ചത് പരിഭ്രാന്തിപരത്തി. വള്ളികുന്നം മലമേൽചന്തയിൽ വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവം.
വൈദ്യുത പോസ്റ്റിലെ ക്രോപ്ആമിനാണ് തീപിടിച്ചത്. നാട്ടുകാ൪ കെ.എസ്.ഇ.ബി അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. കെ.എസ്.ഇ.ബി അധികൃത൪ വൈദ്യുതിബന്ധം വിച്ഛേദിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. പത്തുമണിയാടെ കായംകുളത്തുനിന്ന് അഗ്നിശമനസേന എത്തിയാണ് തീ പൂ൪ണമായും അണച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.