ആറാട്ടുപുഴ: ആറാട്ടുപുഴക്കാരുടെ ഫേസ്ബുക് സൗഹൃദ കൂട്ടായ്മക്ക് ‘സന്മനസ്സി’ലൂടെ കാരുണ്യസ്പ൪ശം. വിദേശത്തും സ്വദേശത്തുമുള്ള ആറാട്ടുപുഴയിലെ യുവാക്കളുടെ സൗഹൃദ കൂട്ടായ്മയാണ് സന്മനസ്സ് എന്നപേരിൽ സാധുജന സഹായ സമിതി രൂപവത്കരിച്ചത്. നാട്ടിലെ പാവങ്ങളെ സഹായിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
ജീലത്തുൽ മുഹമ്മദിയ്യ സംഘം പ്രസിഡൻറ് കെ.വൈ. അബ്ദുൽ റഷീദ് ‘സന്മനസ്സി’ൻെറ കാരുണ്യപ്രവ൪ത്തനങ്ങൾക്ക് തുടക്കംകുറിച്ചു. നാലുപതിറ്റാണ്ട് ആറാട്ടുപുഴ വടക്കേ ജുമാമസ്ജിദിൽ മുഅദിനായി സേവനം അനുഷ്ഠിച്ച വികലാംഗനായ ആറാട്ടുപുഴ വൈശ്യംതറ പടീറ്റതിൽ ഷംസുദ്ദീന് പ്രതിമാസ പെൻഷൻ വിതരണംചെയ്തായിരുന്നു തുടക്കം.
സന്മനസ്സിൻെറ പ്രവ൪ത്തനവുമായി സഹകരിക്കാൻ കൂടുതൽ പേ൪ സഹകരിക്കാൻ രംഗത്തുവന്നതോടെ നല്ലരീതിയിൽ പ്രവ൪ത്തനം മുന്നോട്ടുപോകാമെന്ന പ്രതീക്ഷയിലാണ് സംഘാടക൪.
ചികിത്സാ സഹായം,പെൻഷൻ,റേഷൻ, വിദ്യാഭ്യാസ സഹായം എന്നിവക്കാണ് കൂട്ടായ്മ മുൻഗണന നൽകുന്നതെന്ന് പ്രസിഡൻറ് എം. ഷമീ൪ പറഞ്ഞു. 100 രൂപ മാസവരി നൽകാൻ തയാറുള്ള ആ൪ക്കും സംഘടനയിൽ ചേരാം. എം. ഷമീ൪, നവാസ് നേരേശേരിൽ,റിയാസ് വെളുമ്പിച്ചാത്ത്, നൗഷാദ് മുസ്ലിയാ൪,ഡോ. ഷബീ൪ എന്നിവരാണ് നാട്ടിൽ പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആറാട്ടുപുഴ ഹക്കീംഖാൻ, നിസാ൪ വെളുമ്പിച്ചാത്ത്,സലീം അബ്ദുൽ കരീം, ഷഫീക്ക് മുസ്തഫ എന്നിവരാണ് വിദേശത്ത് സന്മനസ്സിൻെറ പ്രവ൪ത്തനങ്ങൾ നിയന്ത്രിക്കുന്നത്.
വടക്കേ ജുമാമസ്ജിദിന് സമീപം നടന്ന ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്തംഗം എം. മുസ്തഫ,വടക്കേ ജുമാമസ്ജിദ് ഇമാം സ്വാലിഹ് മദനി, നിസാ൪ വാഴത്തോട്ടത്തിൽ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.