കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ച് 20 പേര്‍ക്ക് പരിക്ക്

ചെങ്ങമനാട്: ദേശീയപാതയോരത്തെ സ്റ്റോപ്പിൽ നി൪ത്തിയ കെ.എസ്.ആ൪.ടി.സി ബസിന് പിന്നിൽ ടാങ്ക൪ ലോറിയിടിച്ച് യാത്രക്കാരായ ഇരുപത് പേ൪ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഒമ്പത് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുട൪ന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.
ദേശീയപാതയിൽ പറമ്പയം കോട്ടായി ബസ് സ്റ്റോപ്പിൽ വെള്ളിയാഴ്ച രാത്രി 9.50നായിരുന്നു അപകടം.
ആലുവ ഡിപ്പോയിൽനിന്ന് തുരുത്തിപ്പുറത്തേക്ക് പോവുകയായിരുന്ന ഓ൪ഡിനറി ബസാണ് അപകടത്തിൽപെട്ടത്. സ്റ്റോപ്പിൽ യാത്രക്കാ൪ ഇറങ്ങിയഉടനെയാണ് പിന്നിൽ അമിത വേഗത്തിൽ വന്ന ലോറിയിടിച്ച് കയറിയത്.
അതോടെ വൈദ്യുതി പോസ്റ്റുകൾ തക൪ത്ത് ഇടത്വശത്തെ മൂന്നടി താഴ്ചയുള്ള പറമ്പിലേക്ക് ബസ് വീണു. പകൽ  ഓട്ടോ സ്റ്റാൻഡ് പ്രവ൪ത്തിക്കുന്ന സ്ഥലത്തായിരുന്നു അപകടം.
റോഡരികിൽ വാഹനങ്ങളും യാത്രക്കാരുമില്ലാതിരുന്നതിനാലാണ് വൻ ദുരന്തമൊഴിവായത്. അപകടം സംഭവിച്ചയുടനെ നാട്ടുകാരും, യാത്രക്കാരുമാണ് രക്ഷാപ്രവ൪ത്തനത്തിനെത്തിയത്. ബസിൽ നാൽപ്പതോളം യാത്രക്കാരാണുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ മൂന്ന്പേരെ അങ്കമാലി എൽ.എഫ് ആശുപത്രിയിലും ആറ് പേരെ ദേശം സി.എ.ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ പന്ത്രണ്ട് പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ചെങ്ങമനാട് കേശവ സദനത്തിൽ  സദാനന്ദൻ (58), മാള മഠത്തുംപടി മുല്ലപ്പിള്ളി വീട്ടിൽ എം.എ.ജോഷി (43), കുറുമശേരി പിണ്ടാണിയിൽ വീട്ടിൽ ബാബു (51) എന്നിവരെയാണ് എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കുറുമശേരി ബാബു (41), കുണ്ടൂ൪ രഞ്ജിത്ത് (46), പുത്തൻവേലിക്കര അജിത (39), കണക്കൻകടവ് കാ൪ത്തു (48), എളന്തിക്കര ബാബു (41), അടുവാത്തുരുത്ത് പള്ളുവൻ (49) എന്നിവരെ സി.എ.ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കെ.എസ്.ആ൪.ടി.സി ഡ്രൈവ൪ ശിവൻ (55), കണ്ടക്ട൪ അലി (30) എന്നിവ൪ക്ക് നിസ്സാര പരിക്കേറ്റു. കൊച്ചിൻ റിഫൈനറിയിൽ നിന്ന് തൃശൂ൪ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്ക൪ ലോറിയാണ് നിയന്ത്രണം തെറ്റിയത്. ഡ്രൈവറും, ക്ളീനറും അദ്ഭുതകരമായി രക്ഷപ്പെട്ടു.
ലോറിയുടെ മുൻഭാഗവും, ബസിൻെറ പിൻഭാഗവും പൂ൪ണമായി തക൪ന്നു. അപകടത്തിൽ മേഖലയിൽ വൈദ്യുതി ബന്ധവും നിലച്ചു.
ഗതാഗതക്കുരുക്ക് നെടുമ്പാശേരി പൊലീസെത്തിയാണ് നിയന്ത്രിച്ചത്. അൻവ൪സാദത്ത് എം.എൽ.എയും രക്ഷാപ്രവ൪ത്തനത്തിനെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.