പള്ളുരുത്തി: റോഡ് നിയമങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങിയ നഗരസഭയുടെ വാഹനം മൊബൈൽ കോടതി കസ്റ്റഡിയിലെടുത്തു.
നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ആ൪. ത്യാഗരാജൻ സഞ്ചരിച്ച കെ.എൽ -07 എ.ആ൪-29 അംബാസഡ൪ കാറാണ് വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് കസ്റ്റഡിയിലെടുത്തത്. വാഹനത്തിൻെറ ഉടമസ്ഥാവകാശം തെളിയിക്കുന്ന അനുബന്ധ രേഖകളും വാഹനത്തിൽ ഉണ്ടായിരുന്നില്ല. ഡ്രൈവറുടെ കൈവശം ലൈസൻസ് ഇല്ലെന്ന് കോടതി കണ്ടെത്തി. പിഴ അടച്ചശേഷം വാഹനം വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.