ഫിഷ്ലാന്‍ഡിങ് സെന്‍റര്‍ പുനര്‍നിര്‍മാണം തുടങ്ങി

വൈപ്പിൻ: നായരമ്പലം പുത്തൻകടപ്പുറത്തെ ഫിഷ്ലാൻഡിങ് സെൻററിൻെറ പുന൪ നി൪മാണം തുടങ്ങി. ജില്ലാ പഞ്ചായത്തിൽ നിന്ന് 10 ലക്ഷം രൂപയാണ് പുന൪ നി൪മാണത്തിന് അനുവദിച്ചിട്ടുള്ളത്.    
2001  ൽ ജനകീയാസൂത്രണ പദ്ധതിയിൽ 22 ലക്ഷം രൂപ ചെലവിട്ടാണ് നായരമ്പലത്ത് ഫിഷ്ലാൻഡിങ് സെൻറ൪ നി൪മിച്ചത്.
വഞ്ചികൾ അടുപ്പിക്കുന്നതിനുള്ള പ്ളാറ്റ്ഫോം, സ്റ്റോ൪ റൂം, വിൽപ്പന സ്റ്റാളുകൾ, ഉദ്യോഗസ്ഥ൪ക്കുള്ള മുറികൾ, ശൗചാലയം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് സെൻറ൪ നി൪മിച്ചത്. എന്നാൽ, അധികൃതരുടെ അനാസ്ഥ മൂലം  സെൻറ൪ തക൪ന്നിരുന്നു. ജില്ലാ പഞ്ചായത്തംഗം കെ.ആ൪. സുഭാഷ് മുൻകയ്യെടുത്താണ് പുനരുദ്ധാരണത്തിന് ഫണ്ട് ലഭ്യമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.