നേതാക്കളുടെ ഒത്താശയോടെ ചേറ്റുവയില്‍ പുഴ നികത്തുന്നു

വാടാനപ്പള്ളി: ചേറ്റുവ മിനി ഹാ൪ബറിന് സമീപം രാഷ്ട്രീയ പാ൪ട്ടി നേതാക്കളുടെ ഒത്താശയോടെ പുഴ കൈയേറുന്നു.കഴിഞ്ഞ ഒന്നരമാസമായി ലോറിയിൽ ചരൽ അടിച്ചാണ് 120 സെൻേറാളം വരുന്ന പുഴ നികത്തുന്നത്. വള്ളങ്ങൾ അടുപ്പിച്ചിരുന്ന സ്ഥലം ഇപ്പോൾ മൈതാന സമാനമാണ്. പുഴയുടെ വീതിയും കുറഞ്ഞു.
പുഴ തൂ൪ക്കൽ അവസാനഘട്ടമായതോടെയാണ് ഏങ്ങണ്ടിയൂ൪ വില്ലേജധികൃതരുടെ കണ്ണിൽപെടുന്നത്.
സ്ഥലം സന്ദ൪ശിച്ച് വില്ലേജോഫിസ൪ നികത്തുന്നത് നി൪ത്തിവെക്കാൻ ആവശ്യപ്പെട്ട് സ്ഥല ഉടമക്ക് നോട്ടീസ് നൽകി.
സ്വകാര്യവ്യക്തിയാണ് ടിപ്പറിൽ മണൽ അടിക്കുന്നത്. പ്രദേശത്തെ രാഷ്ട്രീയ നേതാക്കൾ സംഭവം കണ്ടിട്ടും തടയാതെ സ്വകാര്യ വ്യക്തിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതായി ആക്ഷേപമുണ്ട്. രാത്രിയിലും പുഴ നികത്തൽ തകൃതിയാണ്. ഭിത്തി കെട്ടിയാണ് നടുവിൽ ചരൽ അടിക്കുന്നത്. ഏറിയ ഭാഗവും ഇതിനകം കൈയേറിയിട്ടുണ്ട് . ടിപ്പ൪ സഞ്ചാരം മൂലം റോഡും തക൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.