ആമ്പല്ലൂ൪: ഒരുമാസത്തിനുള്ളിൽ ദേശീയപാതയിലെ ടോൾനിരക്ക് കുറക്കാൻ സ൪ക്കാ൪ തയാറായില്ലെങ്കിൽ ടോൾപ്ളാസ ഡി.വൈ.എഫ്.ഐ തക൪ക്കുമെന്ന് സംസ്ഥാന ജോ.സെക്രട്ടറി സി. സുമേഷ്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോൾ നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ടോൾ പ്ളാസയിലേക്ക് നടത്തിയ മാ൪ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുമേഷ്. ടോൾപിരിവ് ആരംഭിച്ച രാത്രി തന്നെ ഡി.വൈ.എഫ്.ഐ പ്രക്ഷോഭം ആരംഭിച്ചിരുന്നു. സ൪ക്കാറിന് മേൽ സമ്മ൪ദം ചെലുത്തി ച൪ച്ചകളിലൂടെ അന്യായ ടോൾ പിരിവ് കുറക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻറ് എം.ആ൪. രഞ്ജിത് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.കെ. രാമചന്ദ്രൻ, പി.കെ. പീതാംബരൻ, കെ.വി. സജു, പി.ജി. സുബിദാസ്, ഗിരീഷ് എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.