പൊലീസ് സമൂഹത്തിന്‍െറ കാവല്‍ക്കാരാകണം -ജസ്റ്റിസ് ജെ.ബി. കോശി

പാലക്കാട്: പൊലീസ് പൊതുസമൂഹത്തിൻെറ കാവൽക്കാരനും മന$സാക്ഷിയുമാകണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയ൪മാൻ ജസ്റ്റിസ് ജെ.ബി. കോശി. ‘അറസ്റ്റ്-തടവിൽവെക്കൽ-മനുഷ്യാവകാശ സംരക്ഷണം’ വിഷയത്തെ സംബന്ധിച്ച് മനുഷ്യാവകാശ കമീഷൻ പാലക്കാട് ഗെസ്റ്റ് ഹൗസിൽ നടത്തിയ ബോധവത്കരണ സെമിനാറിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റ് ചെയ്യുമ്പോൾ എല്ലാ നിയമവ്യവസ്ഥകളും പാലിക്കണമെന്നും സ്റ്റേഷനിൽ എത്തുന്ന പരാതിക്കാരോട് മാന്യമായി പെരുമാറണമെന്നും അദ്ദേഹം പൊലീസ്, ഫോറസ്റ്റ്, എക്സൈസ് വകുപ്പ് ഉദ്യോസ്ഥരെ ഉദ്ബോധിപ്പിച്ചു.  അഡ്വ. ജോൺ ജോൺ ക്ളാസെടുത്തു. കമീഷൻ സെക്രട്ടറി ഡി.സാജു, രജിസ്ട്രാ൪ മോഹൻകുമാ൪, പൊലീസ്, വനം, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.