ദേശീയ കബ് ബുള്‍ബുള്‍ ഉത്സവില്‍ തിളങ്ങി കേരള ടീം

മലപ്പുറം: ഹരിയാനയിലെ ബല്ലാഗ്രയിൽ നടന്ന ദേശീയ കബ് ബുൾബുൾ ഉത്സവിലെ മധുര അനുഭവങ്ങളുമായി സംഘാംഗങ്ങൾ തിരിച്ചെത്തി.
സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഉത്സവിൽ പങ്കെടുത്തത് ജില്ലയിൽനിന്ന് തെരഞ്ഞെടുത്ത 13 അംഗ സംഘമാണ്.
 കെ.ടി. അൻവ൪ ഹുസൈൻ, കെ. അബ്ദുൽഹാദി, ടി. മുഹമ്മദ് ഹിശാം (എസ്.എസ്.എം.എ.എൽ.പി സ്കൂൾ പഴവള്ളൂ൪) കെ.പി. മുഹമ്മദ് ഹ൪ഷദ് (എ.യു.പി കുറുവ) കെ. അനൂന, എം. ആയിഷത്ത് സുഹ്റ (ജി.എൽ.പി പന്തലൂ൪) വി.പി. ഷിഫ്ന (എ.എം.എൽ.പി സ്കൂൾ എടയൂ൪) എം. ഫാത്തിമ മു൪ഷിദ, ടി. അൻഷിദ ഷെറിൻ (എ.എം.എൽ.പി സ്കൂൾ ചെരക്കപ്പറമ്പ) ഫിദ ദിൽസ (എ.എം.എച്ച്.എസ് തിരൂ൪ക്കാട്) അധ്യാപകരായ കെ.ടി. അബ്ദുൽ ഷുക്കൂ൪, പി. റെജീന, സി. സുമയ്യ എന്നിവരാണ് സംഘത്തിലുള്ളത്.
ഓരോ സംസ്ഥാനത്തിൻെറയും സംഘഗാനം, നാടൻ പാട്ട് തുടങ്ങിയവ ഉത്സവിൽ അവതരിപ്പിച്ചു. മൂന്നാം ദിവസം നടന്ന ജംഗിൾ പ്ളേയിൽ ഒന്നാം സ്ഥാനം നേടിയത് കേരള ടീമാണ്. അവസാന ദിവസം ‘ഗോൾഡൻ ആരോ’ അവാ൪ഡ് വാങ്ങാൻ ദൽഹിയിലെത്തിയ സംഘം കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനെ സന്ദ൪ശിച്ചു.
കുട്ടികൾക്ക് പാരിതോഷികങ്ങളും ചായസൽക്കാരവും നൽകാൻ മന്ത്രി മറന്നില്ല. നിസാമുദ്ദീനിലെത്തിയ സംഘം ആദ്യ ദിവസം തങ്ങിയത് മന്ത്രി എ.പി. അനിൽകുമാ൪ ഒരുക്കി നൽകിയ ഗെസ്റ്റ് ഹൗസിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.