മാധ്യമപ്രവര്‍ത്തകയെ പൊലീസ് മര്‍ദിച്ച സംഭവം: ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

കാസ൪കോട്: ഇന്ത്യാവിഷൻ റിപ്പോ൪ട്ട൪ ഫൗസിയ മുസ്തഫ, കാമറാമാൻ സുബിത്, ഡ്രൈവ൪ സലാം എന്നിവരെ പൊലീസ് മ൪ദിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് കോഴിക്കോട് യൂനിറ്റ് അന്വേഷണം തുടങ്ങി. സി.ഐ  വി. അച്യുതൻ, എസ്.ഐ സി. സുധാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഡി.ജി.പി ജേക്കബ് പുന്നൂസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഫൗസിയ, സലാം, സുബിത്, പ്രസ്ക്ളബ് ഭാരവാഹികളായ സെക്രട്ടറി മുഹമ്മദ് ഹാഷിം, ജോ. സെക്രട്ടറി അബ്ദുറഹ്മാൻ ആലൂ൪, ട്രഷറ൪ ഉണ്ണികൃഷ്ണൻ പുഷ്പഗിരി തുടങ്ങിയവരിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. 2011 നവംബ൪ 25നാണ് കേസിനാസ്പദമായ സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.