കണ്ണപുരം ഇനി ആദര്‍ശ് സ്റ്റേഷന്‍

പാപ്പിനിശ്ശേരി: കണ്ണപുരം റെയിൽവേ സ്റ്റേഷൻ ആദ൪ശ് സ്റ്റേഷനായി ഉയ൪ത്തി. ഇതോടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ ശ്രദ്ധയും ഫണ്ടും ലഭ്യമാവും. സ്ഥലം എം.പി പി. കരുണാകരനും ടി.വി. രാജേഷ് എം.എൽ.എയും കണ്ണപുരം റെയിൽവേ സ്റ്റേഷന് ആദ൪ശ് പദവി ലഭിക്കാൻ ഏറെ ശ്രമിച്ചിരുന്നു. ജില്ലയിൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷനാണ് ആദ൪ശ് പട്ടികയിൽപെട്ട മറ്റൊരു സ്റ്റേഷൻ. പുതിയ റെയിൽ ബജറ്റിൽ ഇന്ത്യയിൽ 84 സ്റ്റേഷനുകളാണ് പട്ടികയിൽ ഉൾപ്പെട്ടത്. കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ളാറ്റ്ഫോമിലേക്ക് പോകാൻ മേൽപാലമില്ല. പ്ളാറ്റ്ഫോമിന് മുഴുവൻ മേൽക്കൂരയില്ലാത്തതും വിശ്രമ കേന്ദ്രമില്ലാത്തതും യാത്രക്കാ൪ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ജീവനക്കാരുടെ കുറവുമൂലം സ്റ്റേഷൻ മാസ്റ്റ൪ക്ക് ടിക്കറ്റ് കൗണ്ടറിൻെറ ചുമതലകൂടി വഹിക്കേണ്ടിവരുന്നു. റിസ൪വേഷൻ കൗണ്ട൪ മുഴുവൻ സമയവും പ്രവ൪ത്തിക്കുന്നില്ല. കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാനും ആദ൪ശ് സ്റ്റേഷനാവുന്നതോടെ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.