താന്‍ പാതി; അമ്മ പാതി

ലണ്ടൻ: നിങ്ങൾ തടിച്ച പ്രകൃതമുള്ള വ്യക്തിയാണോ? എങ്കിൽ അതിൽ പാതി പങ്ക് നിങ്ങളുടെ അമ്മക്കാണെന്ന് പുതിയ പഠനങ്ങൾ പറയുന്നു. ഗ൪ഭാവസ്ഥയിൽ അമ്മ വലിച്ചുവാരി ഭക്ഷണം കഴിക്കുന്നതാണ് ഇതിന് കാരണമത്രെ. പണ്ടുകാലത്തെന്നപോലെ ഇന്നുമുള്ള ചൊല്ലാണ് ‘ഗ൪ഭപ്പൂതി’.
ഗ൪ഭിണിക്ക് ഇഷ്ടം തോന്നുന്ന ഭക്ഷണസാധനങ്ങൾ എതു വിധേനയും എത്തിച്ചുകൊടുക്കുക എന്ന കടമ ബന്ധുക്കളും ഭ൪ത്താവും ഏറ്റെടുക്കുന്നതാണ് ഇവിടെ പ്രധാന വില്ലനാകുന്നത്. അങ്ങനെ അകത്താക്കുന്ന ഭക്ഷണം ശിശുവിൻെറ വള൪ച്ചയിൽ പ്രധാന  പങ്കുവഹിക്കുന്നു. ഇങ്ങനെ അമിതവണ്ണം വെക്കുന്നത് പ്രസവവേളയിൽ സിസേറിയനുവരെ വഴിവെക്കും.
ഒമ്പതു വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളുടെ ഡി.എൻ.എ പരിശോധനയിലൂടെയാണ് ഈ കണ്ടെത്തൽ നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.