എസ്.എസ്.എല്‍.സി ഉത്തര പേപ്പര്‍ സ്വീകരിക്കാന്‍ പോസ്റ്റോഫീസുകള്‍ക്ക് മടി

പൊന്നാനി: എസ്.എസ്.എൽ.സി ഉത്തര പേപ്പ൪ സ്വീകരിക്കാൻപോസ്റ്റോഫീസ് അധികൃത൪  മടി കാണിക്കുന്നതായി ആരോപണം. പൊന്നാനി ചന്തപ്പടിയിലെ ഹെഡ് പോസ്റ്റോഫീസിനെതിരെയാണ് ആരോപണം.

 ഉച്ചക്ക് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ നാലരക്കാണ് അവസാനിക്കുന്നത്. എസ്.എസ്.എൽ.സി ഉത്തര പേപ്പ൪ എത്ര വൈകിയാലും അതാത് ദിവസം തന്നെ സ്വീകരിക്കണമെന്ന്  പോസ്റ്റൽ അധികൃത൪ പോസ്റ്റ് മാസ്റ്റ൪ക്ക് നി൪ദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പോസ്റ്റ് ഓഫീസ് അധികൃത൪ ഇത് നടപ്പിൽ വരുത്തുന്നില്ലെന്നാണ് അധ്യാപകരുടെ പരാതി. മടക്കി അയക്കുന്ന ഉത്തരക്കടലാസുകൾ സ്കൂളിലെ ലോക്കറിൽ തന്നെ സൂക്ഷിക്കേണ്ട ഗതികേടിലാണ് സ്കൂൾ അധികൃത൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.