മണല്‍കടത്ത്: ഡ്രൈവറും ഓട്ടോയും പിടിയില്‍

അണ്ടത്തോട്: കടൽ തീരത്ത് നിന്ന് അനധികൃതമായി മണൽ കടത്തിയ പെട്ടിഓട്ടോ പൊലീസ് പിടികൂടി . ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.അകലാട് കാട്ടിലെപള്ളി ബീച്ചിൽ നിന്ന് മുപ്പതോളം ചാക്കുകളിൽ മണൽ നിറച്ച് കടത്തുന്നതിനിടെയാണ് പെട്ടിഓട്ടോയും ഡ്രൈവ൪ തോപ്പിൽ ഇല്യാസും(35) പൊലീസ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന നാലുപേ൪ ഓടിരക്ഷപ്പെട്ടു.
മണൽ കടത്തുന്ന വിവരം ലഭിച്ചതിനെത്തുട൪ന്ന് ടാക്സി കാറിൽ മഫ്ത്തിയിലെത്തിയാണ് പെട്ടിഓട്ടോ തടഞ്ഞ് നി൪ത്തിയത്. സീനിയ൪ സി.പി.ഒ സി.സുനിലിൻെറ നേതൃത്വത്തിൽ ഹോംഗാ൪ഡ് ഹരിദാസ്, ഡ്രൈവ൪ പ്രതാപൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
എടക്കഴിയൂ൪ മുതൽ പാലപ്പെട്ടി വരെയുള്ള തീര പ്രദേശങ്ങളിൽനിന്ന് വൻ തോതിലാണ് മണൽ കടത്തുന്നത്. അകലാട് മൂന്നയിനി ബീച്ചിൽ തീരത്തെ മണലെടുക്കാൻ റോഡിൽനിന്ന് 200 മീറ്ററോളം ദൂരത്തിൽ തെങ്ങോലകൾ വെട്ടിയിട്ട ട്രാക്കുകൾ നി൪മിച്ചാണ് വണ്ടികളെത്തുന്നത്. വനം വകുപ്പ് നട്ടുവള൪ത്തിയ കാറ്റാടി വേരുകൾ തടഞ്ഞു നി൪ത്തുന്ന വലിയ  മണൽ തരികൾക്കാണ്ആവശ്യക്കാ൪ അധികം. പരാതിക്കാരെ  മണൽ മാഫിയ വകവരുത്തുമെന്ന ഭീഷണിയുള്ളതനാൽ രേഖാമൂലം പരാതിപ്പെടാൻ നാട്ടുകാ൪ക്ക് ഭയമാണ്.മാസങ്ങളായി തുടരുന്ന തീരത്തെ മണൽ ഖനനം റവന്യൂ അധികൃതരുടെയും പൊലീസ് അധികാരികളുടെയും ഒത്താശയോടെയാണെന്ന് ആക്ഷേപമുണ്ട്. വന്നേരി, വടക്കേക്കാട് സ്റ്റേഷനുകളിലെ ചിലപോലീസുകാ൪ മണൽ മാഫിയയെ സഹായിക്കുന്നുണ്ടെന്ന് നാട്ടുകാ൪ക്ക് ആക്ഷേപമുണ്ട്. പാതിരാത്രി മുതൽ പുലരും വരെ ഖനനം ചെയ്ത് ചാക്കിൽ നിറച്ച മണലാണ് പകൽ കഴുകി കടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.