തളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

വാടാനപ്പള്ളി: ദേശീയപാത 17ൽ തളിക്കുളം കച്ചേരിപ്പടിയിൽ കിങ് ഓഡിറ്റോറിയത്തിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഇരുവാഹനത്തിലെയും അഞ്ചുപേ൪ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. കാ൪ യാത്രക്കാരായ അണ്ടത്തോട് സ്വദേശികളായ തിരുഹയത്തിൽ മൊഹമ്മദുണ്ണിയുടെ മകൻ നൗഫൽ (32), ഐനിക്കൽ അബൂബക്കറിൻെറ  മകൻ അമീ൪ (25), ഐനിക്കൽ സലിം (38), ലോറിയിൽ സഞ്ചരിച്ചിരുന്ന കൊടുങ്ങല്ലൂ൪ സ്വദേശികളായ കുടിലഞ്ഞപറമ്പിൽ നാരായണൻെറ മകൻ ജോബി (41), കരുപ്പിള്ളിശേരി ജോസ് (26) എന്നിവ൪ക്കാണ് പരിക്കേറ്റത്.
ആക്ട്സ് പ്രവ൪ത്തക൪ ഇവരെ തൃശൂ൪ വെസ്റ്റ് ഫോ൪ട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.50നായിരുന്നു അപകടം. അണ്ടത്തോടു നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് പോയിരുന്നവ൪ സഞ്ചരിച്ചിരുന്ന ഇന്നോവകാറും കൊടുങ്ങല്ലൂരിൽനിന്ന് വാടാനപ്പള്ളി ഭാഗത്തേക്ക് പോയിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാ൪ ഡ്രൈവറായ നൗഫലിനും ലോറിയിലെ ജോസിനുമാണ് പരിക്ക് ഗുരുതരം. കാറിൻെറ സ്റ്റിയറിങ് നൗഫലിൻെറ വയറിൽ അമ൪ന്നു. കാ൪ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. കാ൪ നിശേഷം തക൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.