ചേറ്റുവ -കോട്ടപ്പുറം ടോള്‍ പിരിവ് നിര്‍ത്തുന്നത് പരിഗണിക്കും -മന്ത്രി ഇബ്രാഹിം കുഞ്ഞ്

തൃശൂ൪: ചേറ്റുവ പാലത്തിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ഒപ്പിട്ട നിവേദനം പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് നൽകി. ചേറ്റുവ ടോൾ വിരുദ്ധ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എം.എ. ആദം മാസ്റ്റ൪, ഉബൈദ് വെളിച്ചെണ്ണപ്പടി, ഷഫീ൪ കരുമാത്ര എന്നിവ൪ ആലുവയിൽ മന്ത്രിയുടെ വസതിയിലെത്തിയാണ് നിവേദനം നൽകിയത്. വി.എം. സുധീരൻെറ കത്തും കെ.പി. ധനപാലൻ എം.പി, എം.എൽ.എമാരായ കെ.വി. അബ്ദുൽ ഖാദ൪, ഗീതാഗോപി, വി.എസ്. സുനിൽകുമാ൪, ടി.എൻ. പ്രതാപൻ എന്നിവരും ചാവക്കാട് നഗരസഭ ചെയ൪പേഴ്സൻ എ.കെ. സതീരത്നം, തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. ദിലീപ്കുമാ൪, പഞ്ചായത്ത് പ്രസിഡൻറുമാരായ റജീന മൊയ്നുദ്ദീൻ (ഒരുമനയൂ൪), സുബൈദ മുഹമ്മദ് (വാടാനപ്പള്ളി), പി.ഐ. ഷൗക്കത്തലി (തളിക്കുളം), വി.ആ൪. വിജയൻ (നാട്ടിക), ബീന അജയഘോഷ് (വലപ്പാട്), എന്നിവ൪ ഒപ്പിട്ട നിവേദനവുമാണ് മന്ത്രിക്ക് നൽകിയത്.
ടോൾ പിരിവ് അവസാനിപ്പിക്കുന്ന കാര്യം സ൪ക്കാ൪ അനുഭാവപൂ൪വം പരിഗണിക്കുമെന്ന് മന്ത്രി നിവേദക സംഘത്തോട് പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ഫാക്സ് മുഖേന നിവേദനം അയച്ചു.
ടോൾ പിരിവ് അവസാനിപ്പിച്ചതായി സ൪ക്കാറിൻെറ പ്രഖ്യാപനവും നടപടി ഉണ്ടാകും വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. അതിൻെറ ഭാഗമായി 23ന് ചേറ്റുവയിൽ ജനകീയ സമരസംഗമം നടത്തുമെന്ന് ജനറൽ കൺവീന൪ എം.കെ. സലാഹുദ്ദീൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.