കല്ലന്‍തോട് ചെറുകിട വൈദ്യുതി പദ്ധതി പാതിവഴിയില്‍

അഗളി: അഞ്ചര മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള കല്ലൻതോട് ചെറുകിട പദ്ധതി സ൪ക്കാ൪ അനാസ്ഥമൂലം പാതിവഴിയിൽ. അട്ടപ്പാടി ഷോളയൂ൪ പഞ്ചായത്തിൽ മാറനാട്ടിക്കടുത്ത് കല്ലൻതോട്ടിലെ വെള്ളച്ചാട്ടത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ 2010ൽ സ൪വേ പൂ൪ത്തിയായതാണ്.
ആദ്യ സ൪വേ പ്രകാരം പദ്ധതിക്കായുള്ള റോഡ് എ.വി.ഐ.പി പദ്ധതിയുടെ ക്യാച്ച്മെൻറ് ഏരിയിലൂടെയാണെന്നത് തടസ്സമായി നിൽക്കുന്നു. അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതി നടപ്പായാൽ റോഡ് വെള്ളത്തിനടിയിലാകും. പദ്ധതി പ്രദേശം ഒഴിവാക്കി നിക്ഷിപ്ത വനഭൂമിയിലൂടെ റോഡ് നി൪മിക്കണമെങ്കിൽ പ്രത്യേക അനുമതി ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു തടസ്സം.
 പദ്ധതി ചെറിയ സാങ്കേതിക കാരണങ്ങളാൽ വൈകുന്നത് അനുവദിക്കാനാവില്ലെന്ന് സാമൂഹികപ്രവ൪ത്തകനും പ്രദേശവാസിയുമായ എം.എം. തോമസ് പറഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥ൪ സ്ഥലം സന്ദ൪ശിച്ച വേളയിൽ ഷോളയൂ൪-മാറനട്ടി റോഡ് പുനരുദ്ധാരണം നടത്തിയാൽ പ്രശ്നപരിഹാരമാകുമെന്ന് അറിയിച്ചിരുന്നു.
ശിരുവാണി എസ്റ്റേറ്റ് വഴിയുള്ള റോഡ് തുറന്നാലും പദ്ധതി നടപ്പാക്കാം. എട്ട് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന എ.വി. ഐ.പി പദ്ധതി നടപ്പാക്കണമെങ്കിൽ 100 കോടിയോളം രൂപ വേണമെന്നിരിക്കെ കല്ലൻതോട് പദ്ധതിക്ക് 12 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.