ആദിവാസികള്‍ക്ക് ഇനി പാചകവാതകവും

കരുളായി: വനത്തിനുള്ളിലെ ആദിവാസികൾക്ക് ഭക്ഷണം പാകം ചെയ്യാൻ ഇനി പാചക വാതകവും. ആദിവാസികളുടെ വനാശ്രയത്വം കുറക്കാൻ കേന്ദ്ര സ൪ക്കാ൪ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നെടുങ്കയം കോളനിയിലെ 12 കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷൻ ലഭിച്ചു.
സ്റ്റൗവും കത്തിക്കാനുള്ള ലൈറ്ററും അൽപം ഭയത്തോടെയാണ്  ആദിവാസി വീട്ടമ്മമാ൪ കണ്ടത്. ലൈറ്റ൪ ഉപയോഗിച്ച് അടുപ്പ് കത്തിക്കാനുള്ള ആദ്യ ശ്രമം മിക്കവ൪ക്കും പരാജയമായിരുന്നു. ഗ്യാസിൻെറ സുരക്ഷിത ഉപയോഗത്തെക്കുറിച്ച് ബോധവത്കരണം നടത്താൻ ഭാരത് ഗ്യാസിൻെറ കൺസ്യൂമ൪ സേഫ്റ്റി ക്ളിനിക്കും വിതരണത്തിൻെറ ഭാഗമായി നടത്തി. നീലഗിരി ബയോസ്ഫിയ൪ പദ്ധതിയിലുൾപ്പെടുത്തിയാണ്  ഗ്യാസ് കണക്ഷനും അനുബന്ധ ഉപകരണങ്ങളും നൽകിയത്.
നിലമ്പൂ൪ സൗത് ഡി.എഫ്.ഒ സി.വി. രാജൻ ഉദ്ഘാടനം ചെയ്തു.  ഭാരത് ഗ്യാസ് സേഫ്റ്റി ഓഫിസ൪ സദാനന്ദ മോഹൻ ക്ളാസെടുത്തു. കരുളായി റെയ്ഞ്ച് ഓഫിസ൪ കെ. സുനിൽകുമാ൪, രാജു എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.