നിലമ്പൂ൪: നാടുകാണി ചുരത്തിൽ കാട്ടുതീ അണക്കാനെത്തിയ വനപാലക സംഘത്തെ ഒറ്റയാൻ വിരട്ടിയോടിച്ചു. വ്യാഴാഴ്ച രാവിലെ എട്ടോടെ പോത്തുംകുഴി ചോലക്ക് സമീപമാണ് സംഭവം. പത്തംഗ വനപാലക സംഘത്തെ കൊമ്പൻ ചിന്നംവിളിച്ച് പാഞ്ഞടുത്ത് വിരട്ടിയോടിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ഇതേ സ്ഥലത്ത് കാട്ടുതീ കെടുത്താനെത്തിയ നെല്ലിക്കുത്ത് ഫോറസ്റ്റ൪ ശ്രീജിത്തിനെ ഒറ്റയാൻ വിരട്ടിയോടിച്ചിരുന്നു. ഓടുന്നതിനിടെ ഇദ്ദേഹത്തിൻെറ കാലിനും കൈക്കും പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.