പത്ത് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

കാളികാവ്: അടക്കാകുണ്ട്, മുക്കത്തികൊല്ലി ഭാഗങ്ങളിൽ തേനീച്ചയുടെ കുത്തേറ്റ് പത്തോളം പേ൪ക്ക് പരിക്കേറ്റു. പുല്ലങ്കോട് എസ്റ്റേറ്റ് 52ാം ബ്ളോക്ക് ഭാഗത്ത് വിറക് ശേഖരിക്കാൻ പോയ സ്ത്രീകൾക്കും കുട്ടികൾക്കുമാണ് പരിക്കേറ്റത്. കാട്ടിലെ വൻ തേൻകൂടുകൾ പരുന്ത് കൊത്തിക്കൊണ്ടുവന്ന് തോട്ടങ്ങളിൽ ഇടാറുണ്ട്. ഇതിൽ നിന്നാണ് തേനീച്ചകൾ ആളുകളെ ആക്രമിച്ചത്. പരിക്കേറ്റവ൪ കാളികാവിലെ ആശുപത്രിയിൽ ചികിത്സ തേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.