പറപ്പൂരില്‍ 600 ചാക്ക് മണല്‍ പിടിച്ചു

വേങ്ങര: പറപ്പൂ൪ വട്ടപ്പറമ്പ് പടിഞ്ഞാറെ പാടത്ത് അനധികൃതമായി  സൂക്ഷിച്ച 600 ചാക്ക് മണൽ വേങ്ങര എസ്.ഐ ഇ. വേലായുധനും സംഘവും പിടികൂടി. ബുധനാഴ്ച രാത്രി 11നാണ് സംഭവം. ചെവിടിക്കയത്തെ അനധികൃത കടവിൽനിന്ന് വാരിയ മണൽ അര കിലോമീറ്റ൪ അകലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സൂക്ഷിച്ചിരുന്നത്്. മണൽ വാരി സൂക്ഷിക്കുന്നതിനെതിരെ സ്ഥലമുടമകൾക്ക് ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, സ്ഥലമുടമകളുടെ അറിവില്ലാതെ മണൽ സൂക്ഷിക്കുന്നതിനെതിരെ ഉടമകൾ പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. മണൽ കലവറക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.