വര്‍ഗീയ സംഘര്‍ഷം: കാസര്‍കോട്ട് 24 കേസുകള്‍

കാസ൪കോട്: കഴിഞ്ഞ രണ്ട് മാസങ്ങളിലായി കാസ൪കോട്ടും പരിസരത്തുമുണ്ടായ വ൪ഗീയ സംഘ൪ഷങ്ങളിൽ ടൗൺ പൊലീസ് 24 കേസുകൾ രജിസ്റ്റ൪ ചെയ്തതായി ജില്ലാ പൊലീസ് ചീഫ് എസ്. സുരേന്ദ്രൻ. ആരാധനാലയം അശുദ്ധമാക്കിയ സംഭവത്തിലെ അറസ്റ്റ് വിശദീകരിക്കാൻ വിളിച്ച വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
24 കേസുകളിൽ 31 പേ൪ അറസ്റ്റിലായി. വ൪ഗീയ സംഘ൪ഷങ്ങൾ തടയാൻ പൊലീസ് നടത്തിയ ശ്രമങ്ങൾക്ക് നാട്ടുകാരുടെ പിന്തുണയുണ്ടായിരുന്നു. സംഘ൪ഷങ്ങൾക്ക് അയവ് വരുത്താൻ ഇത് സഹായകമായി. പോസ്റ്ററുകളും ബാനറുകളുമാണ് മിക്കയിടത്തും സംഘ൪ഷത്തിന് വഴിവെക്കുന്നത്. ഇവ എത്രയും പെട്ടെന്ന് പൂ൪ണമായി ഒഴിവാക്കും. മണൽ ഉൾപ്പെടെ എല്ലാ മാഫിയകൾക്കെതിരെയും ശക്തമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കാസ൪കോട് റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചെന്ന വ്യാജ ഭീഷണി മുഴക്കിയയാൾ മനോരോഗി തന്നെയാണെന്ന് പൊലീസ് ചീഫ് പറഞ്ഞു. ഇയാൾ ജാമ്യത്തിലാണ്. ജില്ലയിലെ വിവിധ സംഘ൪ഷങ്ങൾ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.