കേളകം: കണിച്ചാ൪ പഞ്ചായത്തിലെ വെള്ളറ ആദിവാസി കോളനിയിൽ യുവതിക്ക് തീപ്പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഭ൪ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. വെള്ളറ കോളനിയിലെ നി൪മലക്ക് (27) കഴിഞ്ഞ തിങ്കളാഴ്ചയാണ് വസ്ത്രത്തിൽ തീപിടിച്ച് ഗുരുതരമായി പരിക്കേറ്റത്. നെഞ്ചിനോട് ചേ൪ന്ന് ഗുരുതരമായി പൊള്ളലേറ്റ നി൪മലയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണെണ്ണ വസ്ത്രത്തിലൊഴിച്ച് ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിൽ ഭ൪ത്താവ് രാഘവൻ (37) നെതിരെ കേളകം പൊലീസ് കേസെടുത്തു. സംഭവത്തിനുശേഷം ഒളിവിൽ പോയ രാഘവനെ പൊലീസ് തിരയുകയാണ്. മദ്യപിച്ചെത്തിയ രാഘവൻ ഭാര്യയുടെ വസ്ത്രത്തിൽ മണ്ണെണ്ണയൊഴിച്ച് തീവെക്കുകയായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊള്ളലേറ്റ യുവതിക്ക് ഭ൪തൃമാതാവാണ് പ്രാഥമിക ശുശ്രൂഷകൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.