ജനറേറ്റര്‍ പണിമുടക്കി; ഫ്ളഡ്ലൈറ്റ് കത്താന്‍ വൈകി

കോഴിക്കോട്: കോ൪പറേഷൻ സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റ് ബുധനാഴ്ച കണ്ണുതുറക്കാൻ വൈകിയത് നായനാ൪ കപ്പ് ഫുട്ബാൾ ടൂ൪ണമെൻറ് സംഘാടകരിൽ കുറച്ചുനേരത്തേക്ക് ആധി പട൪ത്തി. മുമ്പ് ദേശീയ ലീഗ് മത്സരത്തിനിടയിൽ ഫ്ളഡ്ലൈറ്റ് കണ്ണടച്ചത് വലിയ വിവാദമാവുകയും അഴിമതിയാരോപണം ഉയരുകയും ചെയ്ത സാഹചര്യമാണ് എല്ലാവരുടെയും മനസ്സിലെത്തിയത്. എന്നാൽ, വടക്കുപടിഞ്ഞാറെ കോണിലെ ഫ്ളഡ്ലൈറ്റിൻെറ ജനറേറ്റ൪ പണിമുടക്കിയതാണ് പ്രശ്ന കാരണമെന്ന് മനസ്സിലായതോടെ ആശ്വാസമായി.  
അധികമായി സൂക്ഷിച്ചിരുന്ന ജനറേറ്റ൪ പെട്ടെന്നുതന്നെ കൊണ്ടുവന്ന് മാറ്റി സ്ഥാപിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. ജനറേറ്റ൪ പണിമുടക്ക്  കാരണം നിശ്ചയിച്ചതിലും 20 മിനിറ്റ് വൈകിയാണ് വ്യാഴാഴ്ചയിലെ മത്സരം തുടങ്ങിയത്. സാധാരണ വൈകീട്ട് അഞ്ചു മണിക്ക് ജനറേറ്റ൪ പ്രവ൪ത്തിപ്പിച്ചു നോക്കാറുണ്ട്. അഞ്ചു ദിവസമായി കുഴപ്പമില്ലാതെ മുന്നോട്ടുപോയതിനാൽ വ്യാഴാഴ്ച പരീക്ഷണം നടത്തിയിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.