കൊട്ടിയം: നാടിന് കൗതുകംപക൪ന്ന് ആനയെ അറിയാനെത്തിയ വിദേശികൾ ആനപ്പുറത്ത് കയറിയും ആനകളെ കുളിപ്പിച്ചും സന്തോഷത്തോടെ മടങ്ങി.
ആദിച്ചനല്ലൂ൪ ചിറയിലാണ് ആനയെ അടുത്തറിയൽ പരിപാടി നടന്നത്. ഫ്രാൻസ്, ജ൪മനി, ഇറ്റലി, പോളണ്ട്, പാരീസ് തുടങ്ങി 18 യൂറോപ്യൻ രാജ്യങ്ങളിൽനിന്നെത്തിയ 90 വിദേശികളാണ് ആദിച്ചനല്ലൂരിൽ എത്തിയത്.
കേരളംകാണാനും ഗജപരിപാലനം പഠിക്കുന്നതിനുമാണ് വിദേശികൾ എത്തിയത്. പെട്രോളിയം കമ്പനിഉദ്യോഗസ്ഥരായിരുന്നു സംഘത്തിൽ. ആറുദിവസ സന്ദ൪ശനത്തിന് ദൽഹിയിലെത്തിയ ഇവ൪ ആഗ്ര, രാജസ്ഥാൻ എന്നിവിടങ്ങൾ സന്ദ൪ശിച്ചശേഷമാണ് ടൂ൪ ഓപറേറ്റ൪മാരായ ഡിസ്കവ൪ ഇന്ത്യ, മാ൪വെൽ എന്നിവരുടെ സഹായത്തോടെ കേരളത്തിലെത്തിയത്. പുത്തൻകുളത്തെ ആനത്താവളത്തെക്കുറിച്ച് മനസ്സിലാക്കിയ ഇവ൪ ആനയുടമ ഷാജിയുമായി ബന്ധപ്പെട്ടതിനെതുട൪ന്നാണ് 10 ആനകളെ ഇവ൪ക്ക് പഠിക്കാൻ നൽകിയത്. ഇതിന് ചാത്തന്നൂ൪ പൊലീസിൻെറയും എസ്.പി.സി.എ എലഫൻറ് സ്ക്വാഡിൻെറയും സഹായം തേടിയിരുന്നു. പൊലീസിൻെറ നി൪ദേശപ്രകാരമാണ് ഇവ൪ക്കായി ആദിച്ചനല്ലൂ൪ചിറ തെരഞ്ഞെടുത്തത്. ആനയെ അടുത്തുകണ്ട ഇവ൪ ആനപ്പുറത്ത് കയറി ചിറക്കുചുറ്റും യാത്രനടത്തുകയും ചിറയിൽ ആനകളെ കുളിപ്പിക്കുകയുംചെയ്തു.
എസ്.പി.സി.എ എലഫൻറ് സ്ക്വാഡിലെ ഡോ. അരവിന്ദ് ആനകളെ പരിചയപ്പെടുത്തിക്കൊടുത്തു. ആനകളുമായി വിദേശികൾ എത്തിയപ്പോൾ നാട്ടുകാ൪ ആദ്യം അമ്പരന്നെങ്കിലും പൊലീസും എസ്.പി.സി.എയും എത്തിയതോടെയാണ് നാട്ടുകാ൪ക്ക് കാര്യം പിടികിട്ടിയത്. ആനപ്പുറത്ത് കയറിയ വിദേശദമ്പതികൾ ആനകളെ ചുംബിക്കുന്നതും കാണാമായിരുന്നു. 18 കാരി മുതൽ വൃദ്ധ൪ വരെ സംഘത്തിലുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് വിദേശികൾ ആദിച്ചനല്ലൂരിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.