അവഗണനയില്‍ പ്രതിഷേധം

കൊല്ലം: റെയിൽവേ ബജറ്റിലെ അവഗണനയിൽ വ്യാപക പ്രതിഷേധം. ബജറ്റ് ജനദ്രോഹകരവും നിരാശാജനകവുമാണെന്ന് വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു. റെയിൽവേ ബജറ്റ് നിരാശാജനകമാണെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. പരവൂ൪ സജീബ് അധ്യക്ഷത വഹിച്ചു. ടി.പി. ദീപുലാൽ, കെ. ഗോപകുമാ൪, ദിനേശ്മണി, ചിതറ അരുൺശങ്ക൪ എന്നിവ൪ സംസാരിച്ചു.
റെയിൽവേ ബജറ്റ് നിരാശാജനകവും സാധാരണക്കാരായവരെ വെല്ലുവിളിക്കുന്നതുമാണെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി ആരോപിച്ചു. സംസ്ഥാനത്തിൻെറ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട ജനപ്രതിനിധികൾ സമൂഹത്തോട് മാപ്പുപറയണമെന്ന് സംഘടനാകാര്യ ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ബജറ്റിൽ കേരളത്തിൻെറ ആവശ്യങ്ങൾക്ക് പരിഗണന ലഭിച്ചില്ലെന്ന് സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് സജീവ് പരിശവിള അധ്യക്ഷത വഹിച്ച യോഗത്തിൽ കണ്ണനല്ലൂ൪ നിസാം, കെ. മഹേന്ദ്രൻ, മുഹമ്മദ് ഷാ, സുജിത്ത് പ്രാക്കുളം എന്നിവ൪ സംസാരിച്ചു.
കേരളത്തിൻെറ റെയിൽവേ വികസനത്തിന് തിരിച്ചടി നൽകുന്ന ബജറ്റാണ് റെയിൽവേ മന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്ന് റെയിൽവേ യൂസേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഇതിലുള്ള പ്രതിഷേധം  ഫാക്സ് സന്ദേശത്തിലൂടെ റെയിൽവേ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ പ്രസിഡൻറ് എം. ഗോപാലകൃഷ്ണനും ജനറൽ സെക്രട്ടറി എസ്. സുവ൪ണകുമാറും പറഞ്ഞു. റെയിൽവേ കൂലി വ൪ധിപ്പിച്ചും സംസ്ഥാനത്തെ അവഗണിച്ചുമുള്ള റെയിൽവേ ബജറ്റിനെതിരെ പ്രതിഷേധിക്കണമെന്ന് യു.ടി.യു.സി ജില്ലാ പ്രസിഡൻറ് ടി.സി. വിജയനും സെക്രട്ടറി ടി.കെ. സുൾഫിയും പറഞ്ഞു.
ബജറ്റ് ജനദ്രോഹപരമാണെന്ന് ആ൪.വൈ.എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളിൽ ആ൪.വൈ.എഫ് പ്രതിഷേധ പ്രകടനങ്ങളും യോഗവും സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡൻറ് അഡ്വ. ബി. ബൈജു, സെക്രട്ടറി സി.എം. ഷെറീഫ് എന്നിവ൪ അറിയിച്ചു.
റെയിൽവേ ബജറ്റ് കൊല്ലത്തിന് അ൪ഹമായ ഒരു പരിഗണനയും നൽകാതെ പൂ൪ണമായും അവഗണിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻറ് വയക്കൽ മധു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.